pm-modi

ടെൽഅവീവ്: ഐക്യരാഷ്ട്ര സഭയിൽ ഇസ്രായേൽ പ്രമേയയത്തിന് പിന്തുണ നൽകിയ ഇന്ത്യക്ക് നന്ദി അറിയിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പലസ്തീന്റെ ‘ഷാഹദ്’ എന്ന അവകാശ സംഘടനയ്ക്ക് ഐക്യരാഷ്ട്ര സഭയിലെ വിവിധ സംഘടനകളിൽ നിരീക്ഷണ പദവി നൽകരുതെന്ന ഇസ്രായേൽ പ്രമേയത്തിന് പിന്തുണ നൽകിയതിനാണ് നരേന്ദ്രമോദിയ്ക്ക് നന്ദി രേഖപ്പെടുത്തി ബെഞ്ചമിന് നെതന്യാഹുവിന്റെ ട്വീറ്റ് ചെയ്തത്.

ജൂൺ 6നായിരുന്നു യു.എൻ സാമ്പത്തിക സാമൂഹ്യ സമിതിയിൽ ഫലസ്തീൻ എൻ.ജി.ഒ ആയ ‘ഷാഹദി’ന് നിരീക്ഷക പദവി നൽകുന്നത് സംബന്ധിച്ച വോട്ടെടുപ്പ് നടന്നത്. ഷാഹദ് പാലസ്തീൻ വിമോചന സംഘടനയായ ഹമാസുമായി ബന്ധമുണ്ടെന്നുള്ള കാര്യം വെളിപ്പെടുത്തിയില്ല എന്ന് ആരോപിച്ചാണ് ഇസ്രായേൽ രംഗത്തെത്തിയത്. ലെബനാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പലസ്തീൻ സംഘടനയാണ് ഷാഹെദ്. മനുഷ്യാവകാശം, സ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളിൽ ഇടപെടുന്ന ഈ സംഘടനയെ ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം തീവ്രവാദ സംഘടനായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യ ആദ്യമായാണ് ഇസ്രായേലിന് അനുകൂലമായി വോട്ട് ചെയ്യുന്നത്. ഇന്ത്യയ്ക്ക് പുറമെ അമേരിക്ക, ഫ്രാൻസ്, ജർമനി, ജപ്പാൻ, യു.കെ, ദക്ഷിണ കൊറിയ, കാനഡ എന്നീ രാജ്യങ്ങളും ഇസ്രായേലിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. ഇതേസമയം ചെെ,​ റഷ്യ,​ സൗദി അറേബ്യ,​ പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ പലസ്തീന് അനുകൂലമായി വോട്ട് ചെയ്തു.തുടർന്ന് 14നെതിരെ 28 വോട്ടുകൾക്ക് പ്രമേയം തള്ളുകയും ചെയ്തിരുന്നു.

Thank you @NarendraModi, thank you India, for your support and for standing with Israel at the UN. 🇮🇱🇮🇳

— Benjamin Netanyahu (@netanyahu) June 12, 2019