world-cup

ലണ്ടൻ: ലോകകപ്പിൽ ഇന്ത്യ- ന്യൂസിലാൻഡ് മത്സരം മഴ മൂലം ഉപേക്ഷിച്ചു. ഇതോടെ ഇരു ടീമുകളും ഒാരോ പോയിന്റ് വീതം പങ്കിട്ടു. മൂന്ന് കളികളിൽ നിന്ന് 5 പോയിന്റോടെ ഇന്ത്യ പട്ടികയിൽ മൂന്നാമതായി. മഴ മൂലം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിക്കുന്ന ലോകകപ്പിലെ നാലാമത്തെ മത്സരമാണ് ഇത്. നേരത്തെ, പാക്കിസ്ഥാന്‍- ശ്രീലങ്ക, ദക്ഷിണാഫ്രിക്ക- വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക- ബംഗ്ലാദേശ് എന്നീ മത്സരങ്ങളും ഉപേക്ഷിച്ചിരുന്നു. ടൂര്‍ണമെന്റില്‍ ഇതുവരെ തോല്‍വി അറിയാത്ത ടീമുകളാണ് ഇന്ത്യയും ന്യൂസിലന്‍ഡും. കീവീസ് കളിച്ച മൂന്ന് കളികളും ജയിച്ചപ്പോള്‍ ഇന്ത്യ കളിച്ച രണ്ടെണ്ണത്തിലും ജയിച്ചു.