ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി നേടിയ വിജയം പാർട്ടിയുടെ ഏറ്റവുംമികച്ച വിജയമായി കണക്കാക്കാൻ ആവില്ലെന്ന് അമിത് ഷാ. 303 സീറ്റുകൾ നേടി അധികാരം നിലനിറുത്തിയെങ്കിലും ബി,.ജെ.പി ഇനിയും മുന്നേറേണ്ടതുണ്ടെന്ന് പാർട്ടി അദ്ധ്യക്ഷൻ പറഞ്ഞു. ബി.ജെ.പി ആസ്ഥാനത്ത് ഭാരവാഹികളുടെയും സംസ്ഥാന അദ്ധ്യക്ഷന്മാരുടെയും യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ബി.ജെ.പി മുഖ്യമന്ത്രിമാർ അധികാരത്തിൽ എത്തണം. പഞ്ചായത്ത് മുതൽ പാർലമെന്റ് തലം വരെ എല്ലായിടത്തും ബി.ജെ.പി അംഗങ്ങൾ എത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ മാത്രമേ ബി.ജെ.പിയുടെ വളർച്ച പൂർണമാകൂ. .
ബി.ജെ.പിയുടെ മുന്നേറ്റം പൂർണമായിട്ടില്ലെന്ന് 2014ൽ ചേർന്ന നാഷണൽ കൗൺസിൽ യോഗത്തിലും താൻ പറഞ്ഞിരുന്നുവെ അമിത് ഷാ അറിയിച്ചു. 2017ൽ ഉത്തർപ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിന് ശേഷവും ബി.ജെ.പി വലിയ നേട്ടം കൈവരിച്ചുവെന്ന് പലരും അഭിപ്രായപ്പെട്ടു. ബി.ജെ.പിക്ക് ഇനിയും ഒരുപാട് മുന്നേറാനും നേട്ടങ്ങൾ കൈവരിക്കാനുമുണ്ട്. അതിനായി സ്വയം സമർപ്പിക്കണമെന്നും അദ്ദേഹം പാർട്ടി ഭാരവാഹികൾക്ക് നിർദ്ദേശം നൽകി.