ന്യൂഡൽഹി:ഷാങ്‌ഹായ് ഉച്ചകോടിയിൽ പങ്കെടുക്കാൻ കിർഗിസ്ഥാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമന്ത്രി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തി. ഇരുരാഷ്ട്രത്തലവൻമാരുമായി നടത്തിയ ഉഭയകക്ഷിയോഗത്തിൽ ഇന്ത്യ സന്ദർശിക്കാനുള്ള നരേന്ദ്രമോദിയുടെ ക്ഷണം ചൈനീസ് പ്രസിഡന്റ് സ്വീകരിച്ചു.
ഇന്നു നടന്ന കൂടിക്കാഴ്ചയിൽ അനൗദ്യോഗിക ഉച്ചകോടിക്കായി അനൗദ്യോഗിക ഉച്ചകോടിക്കായി മോദി ഷി ജിൻപിങ്ങിനെ ഇന്ത്യയിലേയ്ക്ക് ക്ഷണിക്കുകയും അദ്ദേഹം തന്റെ സമ്മതം അറിയിക്കുകയും ചെയ്തതായി വിദേശകാര്യ മന്ത്രാലയമാണ് അറിയിച്ചത്. ഈ വർഷം തന്നെ ചൈനീസ് പ്രസിഡന്റ് ഇന്ത്യ സന്ദർശിക്കും എന്നാണ് അറിയുന്നത്. ഉടൻതന്നെ ഇരു രാജ്യങ്ങളും ഇതിനുള്ള തയ്യാറെടുപ്പ് ആരംഭിക്കുമെന്നും വിദേശകാര്യ സെക്രട്ടറി വിജയ് കേശവ് ഗോഖലെ പറഞ്ഞു.
ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പങ്കെടുക്കാനായി ഇന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെകിൽ എത്തിയത്.