നോട്ടിംഗ്‌ഹാം: പരിക്കേറ്റ ഓപ്പണർ ശിഖർ ധവാൻ ലോകകപ്പിലെ ഇന്ത്യയുടെ അവസാന ലീഗ് മത്സരങ്ങളിൽ കളിക്കാൻ സാദ്ധ്യത. ശിഖർ ധവാൻ ഇന്ത്യയുടെ അവസാന ലീഗ് മത്സരങ്ങളിൽ തിരിച്ചെത്തുമെന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയും വ്യക്തമാക്കിയിരുന്നു. ധവാന്റെ കൈയിൽ പ്ലാസ്റ്റർ ഇട്ടിരിക്കുകയാണെന്നും ഫിറ്റ്‌നസ് നിരീക്ഷിച്ചുവരികയാണെന്നും കോഹ്‌ലി പറഞ്ഞു. ലീഗ് മത്സരങ്ങളുടെ അവസാന ഘട്ടത്തില്‍ താരം കളിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇന്ത്യ- ന്യൂസീലാൻഡ് മത്സരം മഴമൂലം ഉപേക്ഷിച്ച ശേഷം കോഹ്‌ലി അറിയിച്ചു.
ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിനിടെ വിരലിന് പരിക്കേറ്റ ധവാന്‍ ലോകകപ്പിൽ തുടർന്ന് കളിക്കില്ലെന്ന് ആദ്യം റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ധവാനെ ടീമിൽ നിലനിറുത്തിയ തുടർന്ന് കളിക്കുമെന്ന സൂചന ടീം മാനേജ്മെന്റ് നൽകിയിരുന്നു. സ്റ്റാൻഡ് ബൈ ആയി ഉണ്ടായിരുന്ന ഋഷഭ് പന്തും ഇംഗ്ലണ്ടിലെത്തിയിരുന്നു.
എന്നാൽ പന്തിനെ പകരക്കാരനായി ഋഷഭ് പന്തിനെ പ്രഖ്യാപിച്ചിരുന്നില്ല. ഇതിലൂടെ ധവാന്റെ പരിക്ക് ഭേദമായി തുടർന്നുള്ള മത്സരങ്ങളിൽ കളിക്കാനുള്ള സൂചനയാണ് കോഹ്‌ലിയും നൽകുന്നത്.