പ്രിമിയർ ലീഗ് ഫിക്സചറായി
ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാൾ ടൂർണമെന്റിന്റെ അടുത്ത സീസൺ ഫിക്സ്ചർ തയ്യാറായി. സീസണിലെ ആദ്യ മത്സരത്തിൽ ആഗസ്റ്റ് 9ന് ലിവർപൂൾ നോർവിച്ചിനെ നേരിടും.
നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് ആദ്യമത്സരം വെസ്റ്റ്ഹാമിനെതിരെയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യ മത്സരത്തിൽ ചെൽസിയെയും ആഴ്സനൽ ന്യൂകാസിലിനെയും നേരിടും.