ലണ്ടൻ: ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഇന്ത്യ ന്യൂസിലാൻഡ് മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ഒരൊറ്റ പന്ത് പോലും എറിയാതെയാണ് മത്സരം ഉപേക്ഷിച്ചത്. ഈ ലോകകപ്പിൽ മഴ മൂലം ഉപേക്ഷിക്കുന്ന നാലാമത്തെ മത്സരമായിരുന്നു ഇത്. ഇതിന് പിന്നാലെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വെെറലായിക്കൊണ്ടിരിക്കുന്നത്.
മത്സരം മഴ മുടക്കിയതോടെ ഇന്ത്യൻ ക്രിക്കറ്റ് താരം കേദർ ജാദവ് അപേക്ഷിക്കുന്ന വീഡിയോ ആണ് വെെറലായത്. 'ഇവിടെ പെയ്യുന്നത് നിർത്തിയിട്ട് മഹാരാഷ്ട്രയിൽ പോയി പെയ്യൂ' എന്ന് മഴയോട് ജാദവ് അപേക്ഷിക്കുന്നത് വീഡിയോലുള്ളത്. ഈ പ്രാർത്ഥനയുടെ പിന്നിലും ഒരു കാരണമുണ്ട്. ഇപ്പോൾ മഹാരാഷ്ട്രയിലെ ജനങ്ങൾ രൂക്ഷമായ വരൾച്ചയെ നേരിടുകയാണ്. ആ സാഹചര്യത്തിലാണ് താരത്തിന്റെ അപേക്ഷ.
ഡ്രസ്സിങ് റൂമിന്റെ ബാൽക്കണിയിൽ നിന്നാണ് ഈ വീഡിയോ എടുത്തിട്ടുള്ളത്. രവീന്ദ്ര ജഡേജ, ശിഖർ ധവാൻ, കുൽദീപ് യാദവ് എന്നിവരെല്ലാം മഴ മാറാനായി ഡ്രസ്സിങ് റൂമിൽ കാത്തിരിക്കുന്നത് വീഡിയോയിൽ കാണാം.
Haha Kedar Jadhav asking rains from England to shift to Maharashtra 😂❤️ #INDvNZ #CWC19 pic.twitter.com/ZcdoKcypkT
— Saurabh (@Boomrah_) June 13, 2019