tanu-sree-datta-

മുംബയ് : നടൻ നാനാപടേക്കർ ലൈംഗിക അതിക്രമം നടത്തിയെന്ന നടി തനുശ്രീ ദത്തയുടെ പരാതിയിൽ തെളിവില്ലെന്ന് പൊലീസ്. കേസ് പരിഗണിക്കുന്ന അന്ധേരിയിലെ ജില്ലാ മജിസ്ട്രേറ്റ് കോടതിയിലാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. തെളിവില്ലാത്ത് സാഹചര്യത്തിൽ പൊലീസ് അന്വേഷണം അവസാനിപ്പിച്ചു.

കേസിന്റെ റിപ്പോർട്ട് പൊലീസ് കോടതിയെ വായിച്ചു കേൾപ്പിച്ചു. പടേക്കർക്കെതിരെ കേസെടുക്കാൻ തക്ക തെളിവില്ലെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. എന്നാൽ കേസവസാനിപ്പിച്ചതായ വിവരം തങ്ങളെ അറിയിച്ചിട്ടില്ലെന്ന് തനുശ്രീ ദത്തയുടെ അഭിഭാഷകൻ അറിയിച്ചു.

2008ൽ 'ഹോൺ ഓകെ പ്ലീസ്' എന്ന സിനിമയുടെ ചിത്രീകരണവേളയിൽ നാനാ പടേക്കർ അപമര്യാദയായി പെരുമാറിയെന്നാണ് തനുശ്രീയുടെ ആരോപണം. ആരോപണം ഉന്നയിച്ച തനുശ്രീക്കെതിരെ നാനാ പടേക്കർ മാനനഷ്ടക്കേസ് നൽകിയിരുന്നു.