amazon-flex

ഇന്ത്യയിൽ വൻ തൊഴിലവരങ്ങൾ സൃഷ്ടിക്കുന്ന പദ്ധതിയുമായി ഇ കൊമേഴ്സ് രംഗത്തെ ആഗോള ഭീമൻമാരായ ആമസോൺ. ഉത്പന്നങ്ങൾ ആർക്കുവേണമെങ്കിലും ഡെലിവറി ചെയ്യാൻ സാധിക്കുന്ന പദ്ധതിയാണ് ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഓരോ മണിക്കൂറിലും 120 മുതൽ 140 രൂപ വരെ വരുമാനം ലഭിക്കുന്ന പദ്ധതിയാണിത്. .

ഇതിനായി ആമസോൺ ഫ്ലക്സിൽ സൈൻ അപ്പ് ചെയ്യണം. അത്തരത്തിൽ രജിസ്ട്രേഷൻ പൂർത്തിയാക്കി കഴിഞ്ഞാൽ തങ്ങളുടേതായ ഷെഡ്യൂളുകളിൽ ആമസോൺ പാഴ്സലുകൾ ഉപഭോക്താക്കളിൽ എത്തിക്കുകയാണ് ദൗത്യം. ഷെഡ്യൂളുകൾ തീരുമാനിക്കാൻ സാധിക്കുമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. നിലവിൽ ബംഗലൂരു, മുംബയ്, ഡൽഹി എന്നീ നഗരങ്ങളിലാണ് ആമസോൺ ഫ്ലക്സ് ലോഞ്ച് ചെയ്തിരിക്കുന്നത്.

രജിസ്ട്രേഷൻ പൂർത്തിയായതിന് ശേഷം വ്യക്തമായ വേരിഫിക്കേഷനുകൾക്കും പരിശീലനങ്ങൾക്കും ശേഷം മാത്രമാകും ഡെലിവറി പാർട്ണേഴ്സിനെ ഫീൽഡിലേക്ക് അയക്കുക. ഇത് കമ്പനിയുടെ ഡെലിവറി വർദ്ധിപ്പിക്കാനും കൂടുതൽ വേഗത്തിലാക്കാനും സാധിക്കുമെന്നും കമ്പനി കരുതുന്നു.