പഴം എന്നാലെന്ത്
പൂവിലെ അണ്ഡാശയത്തിൽ പും ബീജവുമായി സംയോജനം നടന്നുണ്ടാകുന്നതാണ് പഴം. അതായത് പൂവിൽ നടക്കുന്ന പരാഗണത്തിന്റെ പരിണിത ഫലമാണ് പഴം എന്നർത്ഥം.
പുഞ്ജഫലം
പൂവിലെ പല അണ്ഡാശയങ്ങളും രൂപാന്തരം പ്രാപിച്ച് പഴങ്ങളായി മാറുന്നു. അതായത് ഒരുകൂട്ടം അണ്ഡാശയങ്ങൾ ഒരു പഴത്തിൽ തന്നെയുണ്ടാകുന്നു.
മാംസഫലം
പഴം പഴുക്കുമ്പോൾ അതിന്റെ ഫലകഞ്ചുകം മാംസളമായി തീരുന്നു. ഉദാഹരണം: തക്കാളി, ആപ്പിൾ, മാങ്ങ.
ശുഷ്കഫലം
രണ്ട് തരത്തിൽപ്പെട്ട ശുഷ്കഫലങ്ങളാണിത്. പഴം പഴുത്ത് തുടങ്ങുമ്പോൾ അതിന്റെ ഫലകഞ്ചുകം ഉണങ്ങുന്നതാണ് ശുഷ്കഫലങ്ങൾ. ഉദാഹരണം : പയർ, വെണ്ട.
സംയുക്ത ഫലം
അണ്ഡാശയങ്ങൾ രൂപാന്തരം പ്രാപിച്ചുണ്ടാകുന്ന പഴങ്ങൾ എല്ലാം കൂടെ ചേർന്ന് ഒരൊറ്റ പഴമായി മാറുന്നു. ഉദാ: ചക്ക.
വിച്ഛേദ ഫലങ്ങൾ
പഴം പഴുക്കുമ്പോൾ അതിന്റെ ഫലകഞ്ചുകം പൊട്ടിത്തെറിക്കുന്നില്ല. ഉദാ : ഗോതമ്പ്, ചോളം.
സ്ഫോട്യ ഫലങ്ങൾ
പഴം പാകമാകുമ്പോൾ അതിന്റെ പുറന്തോട് പൊട്ടിത്തെറിച്ച് വിത്തുകൾ പുറത്തേക്ക് തെറിക്കുന്നു. ഉദാഹരണം : പയർ, വെണ്ട.
സരളഫലം
ഒരു അണ്ഡാശയം മാത്രം പഴമായി മാറുന്നതാണ് സരളഫലം. ഉദാ: മാങ്ങ, തക്കാളി.
പലതരം മാംസഫലം
മാംസള പഴങ്ങളെ പലതായി തിരിച്ചിട്ടുണ്ട്
ഡ്രൂപ്പ് : ഫലകഞ്ചുകത്തിന് വ്യത്യസ്തമായ 3 ആവരണങ്ങളുള്ള ഇനമാണിത്.
ഉദാ: മാങ്ങ. ഇതിന്റെ മധ്യഭാഗമാണ് ഭക്ഷ്യയോഗ്യം.
ബെറി : മാംസളമായ മധ്യ കഞ്ചുകം, വളരെ ലോലമായ ബാഹ്യകഞ്ചുകം എന്നിവയാണ് ഇതിന്റെ പ്രത്യേകത. കൂടാതെ ചെറിയ തരികൾ പോലെയുള്ളവ ഇതിന്റെ മാംസളഭാഗത്ത് കാണാം.
ഉദാ: തക്കാളി, സ്ട്രോബറി, പേരയ്ക്ക.
പോം : പുഷ്പാസനം ഭക്ഷ്യയോഗ്യമായ പഴമാണിത്. കുറെ വിത്തുകൾ കട്ടിയുള്ള ആവരണത്താൽ പൊതിഞ്ഞിരിക്കുന്ന പഴത്തിൽ കട്ടിയുള്ള ആവരണത്തിന് ചുറ്റുമായി മാംസളമായ ഭക്ഷ്യയോഗ്യമായ ഭാഗമുണ്ടായിരിക്കും. ഉദാ: ആപ്പിൾ.
പെപ്പോ : കട്ടികൂടിയ ബാഹ്യകഞ്ചുകം മാംസളമായ മധ്യഭാഗം എന്നിവയാണിതിന്റെ പ്രത്യേകത. ഉദാ: കുമ്പളം, മത്തൻ.
നാരങ്ങാ വർഗത്തിൽപെട്ട പഴങ്ങളുടെ വിഭാഗത്തിൽ കട്ടികൂടിയ ബാഹ്യ കഞ്ചുകത്തിൽ എണ്ണ സ്രവിക്കുന്ന ഗ്രന്ഥികളുണ്ട്. മൃദുവായി നിറമില്ലാത്തതാണ് മധ്യകഞ്ചുകം. കനം കുറഞ്ഞതാണ് ആന്തര കഞ്ചുകം.
ഉദാ: നാരങ്ങ, ഓറഞ്ച്.
ഫലകഞ്ചുകം
പഴത്തെ ആവരണം ചെയ്തിരിക്കുന്ന പാളികളാണ് ഫലകഞ്ചുകം എന്നറിയപ്പെടുന്നത്. സാധാരണ ഒരു പഴത്തിന് 3 തരം പാളികളുണ്ട്.
ശിപ്പികാർപ്പ : പുറമെ കാണുന്ന പാളി. ഇത് കട്ടി കൂടിയതോ കുറഞ്ഞതോ ആയിരിക്കാം.
മിസോകാർപ്പ : മധ്യഭാഗത്തു കാണുന്ന ഭാഗം. ഇതിലും പഴങ്ങൾക്കനുസരിച്ച് മൃദുവായതും അല്ലാത്തതും ഉണ്ടാകാം.
എൻഡോകാർപ്പ : പഴത്തിനകത്തായി കാണപ്പെടുന്ന പൊതുവേ കട്ടികൂടിയ ഭാഗമാണിത്.