baby

പന്തീരാങ്കാവ്: കിടപ്പുമുറിയിലെ തൊട്ടിലിൽ കിടത്തിയ ഒരു വയസുള്ള കുഞ്ഞിനെ എടുത്തുകൊണ്ടുപോയി ആഭരണങ്ങൾ കവർന്ന ശേഷം ടെറസിൽ ഉപേക്ഷിച്ചു. പുലർച്ചെ രണ്ടരയോടെയാണ് സംഭവം. പാറക്കണ്ടം പുതിയ പറമ്പത്ത് മാമുക്കോയയുടെ മകൻ മുഹമ്മദ് ഐസാന്റെ കാലിലെ തണ്ടയും, അരഞ്ഞാണും, ചെയിനുമാണ് അഴിച്ചെടുത്തത്. മുറിയിൽ ഭാര്യയും മൂത്ത കുട്ടിയും മാമുക്കോയയുമായിരുന്നു കിടന്നുറങ്ങിയിരുന്നത്.

കരച്ചിൽ കേട്ട് തിരഞ്ഞപ്പോഴാണ് വീടിന്റെ ടെറസിൽ അപകടകരമായ നിലയിൽ കുഞ്ഞിനെ കണ്ടത്. ഗോവണിയുടെ വാതിൽ തള്ളിത്തുറന്നാണ് മോഷ്ടാവ് അകത്ത് കടന്നതെന്ന് സംശയിക്കുന്നു. അയൽവീട്ടിലെ ഇസ്മയിലിന്റെ ജനലിലേക്ക് കയറാൻ ശ്രമിച്ചതായും കാണുന്നുണ്ട്. വിവരം അറിഞ്ഞ ഉടൻ പന്തീരാങ്കാവ് പൊലീസ് സ്ഥലത്തെത്തി.