kaumudy-news-headlines

1. അധികാരത്തെ തുടര്‍ന്ന് ഉടലെടുത്ത കേരള കോണ്‍ഗ്രസിലെ തര്‍ക്കത്തിന് പരിഹാരം കാണാന്‍ പുതിയ ഫോര്‍മുലയുമായി പി.ജെ ജോസഫ്. സി.എഫ് തോമസ് പാര്‍ട്ടി ചെയര്‍മാകുന്നതില്‍ എതിര്‍പ്പില്ലെന്ന് പി.ജെ ജോസഫ്. ജോസ് കെ മാണി ഡെപ്യൂട്ടി ചെയര്‍മാനാകണം. വര്‍ക്കിംഗ് ചെയര്‍മാനും നിയമസഭ കക്ഷി നേതാവും താന്‍ ആകുമെന്നും പി.ജെ ജോസഫ്. പ്രത്യേക പാര്‍ട്ടി യോഗം വിളിക്കില്ലെന്നും കൂട്ടിച്ചേര്‍ക്കല്‍


2. ലളിത കലാ അക്കാദമിയുടെ കാര്‍ട്ടൂണ്‍ പുരസ്‌കാര വിവാദം നിയമസഭയിലും. അവാര്‍ഡ് നല്‍കിയത് പുനപരിശോധിക്കുമെന്ന് മന്ത്രി എ.കെ ബാലന്‍. മത ചിഹ്നങ്ങളെ അപമാനിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ല. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ രാജ്യത്തിന്റെ മതനിരപേക്ഷത ഹനിക്കുന്ന നടപടി സര്‍ക്കാര്‍ അംഗീകരിക്കില്ലെന്നും മന്ത്രി
3. പുരസ്‌കാരം നേടിയ കാര്‍ട്ടൂണിനെ ചൊല്ലിയുള്ള വിവാദത്തില്‍ ഒരേ നിലപാടാണ് സര്‍ക്കാരും പ്രതിപക്ഷവും സ്വീകരിച്ചത്. മത ചിഹ്നങ്ങളെ അപമാനിച്ച കാര്‍ട്ടൂണിനു അവാര്‍ഡ് കൊടുത്ത് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. വിവാദ കാര്‍ട്ടൂണിലെ ബിഷപ്പിന്റെ കൈവശമിരിക്കുന്ന അംശവടി മത് ചിഹ്നമല്ലെന്നാണ് ലളിതകലാ അക്കാദമിയുടെ നിലപാട്. അംശവടി അധികാര ചിഹ്നമാണ്. കുരിശാണ് മതചിഹ്നമെന്നും അക്കാദമി
4. എറണാകുളം സി.ഐ നവാസിനെ കാണാതായ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുക ആണെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. എറണാകുളം ഡി.സി.പിയ്ക്ക് അന്വേഷണ ചുമതല നല്‍കിയിട്ടുണ്ട്. സി. ഐ നവാസ് ബസ്സില്‍ കയറുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും പൊലീസ്. നവാസിനെ കണ്ടെത്താന്‍ എല്ലാ ജില്ലകളിലും അന്വേഷണത്തിന് ടീമുകളെ ചുമതലുപ്പെടുത്തിയിട്ടുണ്ട്. നവാസ് തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോയതായാണ് സൂചന.
5. അതിനിടെ, നവാസ് അവസാനമായി അയച്ച വാട്സാപ്പ് മെസേജും പുറത്ത് വന്നു. ഒരു യാത്ര പോകുകയാണ് എന്നും ഭാര്യയ്ക്ക് സുഖമില്ലെന്നും ആണ് ബന്ധുവിന് നവാസ് അവസാനമായി അയച്ച സന്ദേശം. ബന്ധുവിന്റെ അമ്മയെ ക്വാര്‍ട്ടേഴ്സിലേക്ക് അയക്കണമെന്നും സന്ദേശത്തിലുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ നവാസിനെ കാണാനില്ല എന്നാണ് ഭാര്യയുടെ പരാതിയില്‍ പറയുന്നത്. സെന്‍ട്രല്‍ സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഔദ്യോഗിക ചുമതലകള്‍ കഴിഞ്ഞ ദിവസം ഈ ഉദ്യോഗസ്ഥന്‍ ഒഴിഞ്ഞതായും വിവരം.
6. ഒരു മേല്‍ ഉദ്യോഗസ്ഥനുമായി നവാസ് വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് സ്റ്റേഷനില്‍ തിരിച്ചെത്തിയ ശേഷം തന്റെ ഔദ്യോഗിക ഫോണ്‍ നമ്പറിന്റെ സിം കീഴുദ്യോഗസ്ഥന് കൈമാറുയുകയും ചെയ്തു എന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. സി.ഐ നവാസിനെ കാണാതായ സംഭവം പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ഡിജിപി ഉത്തരവ് ഇറക്കിയിരുന്നു
7. വടകരയിലെ സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥി ആയിരുന്നു സി.ഒ.ടി നസീറിനെ ആക്രമിച്ച കൂടുതല്‍ ദൃശ്യ സംഭവത്തില്‍ രഹസ്യ മൊഴി എടുക്കാന്‍ ഒരുങ്ങി അന്വേഷണസംഘം. നീക്കം, മൊഴികളില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനാല്‍. ഇതിനായി പൊലീസ് തലശേരി കോടതിയില്‍ അപേക്ഷ നല്‍കും. നേരത്തെ മൂന്ന് തവണ മൊഴി എടുത്തിരുന്നു. മൊഴിയെടുത്തതില്‍ അപാകത ഉണ്ടെന്നാണ് നസീറിന്റെ ആരോപണം. രണ്ടും മൂന്നും മൊഴി പകര്‍പ്പുകള്‍ നല്‍കിയല്ലെന്നും നസീര്‍
8. അതിനിടെ, ആക്രമണവുമായി ബന്ധപ്പെട്ട കൂടുതല്‍ ദൃശ്യങ്ങളും പുറത്ത് വന്നു. നസീറിനെ കുത്തി വീഴ്ത്തിയ ശേഷം ബൈക്ക് ഓടിച്ച് കയറ്റുന്നതിന്റെ കൂടുതല്‍ വൃക്തതയുള്ള സി.സി.ടി.വി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സംഭവത്തില്‍ അന്വേഷണ സംഘം തെളിവെടുപ്പ് തുടങ്ങുന്നത്. ഗൂഢാലോചനയില്‍ പങ്കെടുത്ത മൂന്ന് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് തലശേരി കോടതി വിധി പറയും. അക്രമത്തില്‍ നേരിട്ട പങ്കെടുത്ത മൂന്ന് പേരടക്കം അഞ്ച് പേരാണ് ഇത് വരെ അറസ്റ്റിലായിട്ടുള്ളത്
9. സ്റ്റൈപന്‍ഡ് കൂട്ടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ പി.ജി വിദ്യാര്‍ത്ഥികളും ഹൗസ് സര്‍ജന്‍മാരും ഒരു ദിവസത്തെ സൂചന സമരം ആരംഭിച്ചു. ഒ.പിയും കിടത്തി ചികിത്സയും ബഹിഷ്‌കരിക്കരിച്ചാണ് സമരം. അത്യാഹിത വിഭാഗത്തെയും ഐ.സി.യുവിനെയും സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
10. തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ സമരനുകൂലികള്‍ ഡി.എം.ഇ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. സൂചനാ സമരം ഫലം കണ്ടില്ലെങ്കില്‍ ഇരുപത് മുതല്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക് നീങ്ങാനാണ് തീരുമാനം. 2015 ലാണ് അവസാനം സ്റ്റൈപന്‍ഡ് വര്‍ധന നടപ്പിലാക്കിയത്. കഴിഞ്ഞ ദിവസം പി ജി ഹൗസ് സര്‍ജന്‍സ് അസോസിയേഷനുകളുമായി ആരോഗ്യവകുപ്പ് അധികൃതര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു
11. അതേസമയം സമരത്തില്‍ നിന്ന് പിന്‍മാറുന്നതായി ദന്തല്‍ വിഭാഗം ആരോഗ്യമന്ത്രിയെ രേഖാമൂലം അറിയിച്ചു. തീരുമാനം, മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സ്റ്റൈപന്‍ഡ് കൂട്ടുമെന്ന് ഉറപ്പ് കിട്ടിയതിനെ തുടര്‍ന്ന്.
12. ഇന്ത്യയുമായി ചര്‍ച്ചയ്ക്കു സന്നദ്ധത അറിയിച്ച് വീണ്ടും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കാശ്മീര്‍ വിഷയത്തില്‍ അടക്കം രാജ്യാന്തര മധ്യസ്ഥതയില്‍ ഇന്ത്യയുമായി ചര്‍ച്ചയാകാമെന്ന് ആണ് ബിഷ്‌ക്കെക്കില്‍ ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. ഇന്നലെ കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് നല്‍കിയ അത്താഴ വിരുന്നില്‍ ഇരുനേതാക്കളും പങ്കെടുത്തെങ്കിലും പരസ്പരം സംസാരിച്ചിരുന്നില്ല.
13. ഉച്ചകോടിക്കിടെ കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് സൂറോണ്‍ബായ് ജീന്‍ബെകോവ് നല്‍കിയ വിരുന്നിലാണ് ഇരുനേതാക്കളും ഒരുമിച്ച് പങ്കെടുത്തത്. ഇരുനേതാക്കളും സംസാരിച്ചില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം ചൈനീസ് പ്രസിഡന്റ് ഷി ജിംഗ് പിങ്ങുമായി മോദി കൂടിക്കാഴ്ച നടത്തി. 40മിനിറ്റ് കൂടിക്കാഴ്ചയില്‍ ഭീകരവാദം ചര്‍ച്ചയായി. പാകിസ്ഥാന്‍ ഭീകരവാദികളെ സഹായിക്കുന്ന നിലപാട് മാറ്റാതെ ചര്‍ച്ചയില്ലെന്ന് നരേന്ദ്ര മോദി അറിയിച്ചു.