prithviraj

ചെഗുവേരയുടെ സ്മരണകൾ ഇന്നും കത്തിജ്വലിച്ച് നിൽക്കുകയാണ്. കൊല്ലാം പക്ഷേ തോൽപ്പിക്കാനാകില്ല എന്ന അദ്ദേഹത്തിന്റെ വാക്കുകൾ പറയാത്ത കമ്മ്യൂണിസ്റ്റ്കാരുണ്ടാകില്ല. ഇന്ന് വിപ്ലവ നായകൻ ചെഗുവേരയുടെ ജന്മദിനമാണ്. 1928 ജൂൺ 14ന് അർജന്റീനിയയിലെ റൊസാനിയോയിലാണ് അദ്ദേഹം ജനിച്ചത്. ചെഗുവേരയ്ക്ക് ജന്മദിനാശംസയുമായി ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ.

ധാരാളം ആളുകൾ പൃഥ്വിരാജിന്റെ പോസ്റ്റിന് താഴെ ചെഗുവേരയ്ക്ക് ജന്മദിനാശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം പ്രിയതാരത്തിന്റെ ആശംസയിൽ കമന്റിലൂടെ വിയോജിപ്പ് അറിയിച്ചും ധാരാളം ആരാധകർ എത്തിയിട്ടുണ്ട്.

'മിസ്റ്റർ പ്രീഥ്വിരാജ് ഞാൻ താങ്കളുടെ പേജ് അൺലൈക്ക് ചെയ്യുന്നു ഞങ്ങളുടെ വീര സവർക്കരുടെ ജന്മദിനത്തിൽ ആശംസ പോയിട്ട് അങ്ങേർക്ക് പട്ടിയുടെ വില പോലും കൊടുക്കാത്ത താങ്കൾ ഈ കമ്മിക്കു ആശംസകൾ ആർപ്പിച്ചത് ഒട്ടും ഉചിതമല്ല', 'മുരളീ ഗോപി' പ്രിത്വിരാജ് കൂട്ടുകെട്ടിൽ ചെഗുവേരയെ പ്രമേയമാക്കി ഒരു സിനിമ വരുന്നു എന്നതിന്റെ പ്രാരംഭ പ്രവർത്തനമാണ് രണ്ടു പേരുടെയും പോസ്റ്റ് എന്ന് മനസിലാക്കാൻ കൂടുതൽ ചിന്തിക്കേണ്ടി വന്നില്ല..', 'ചെ ഇതു മോശായി പോയി', 'നമ്മുടെ നാടിനു വേണ്ടി ജീവൻ കളഞ്ഞ ഒരുപാട് രക്തസാക്ഷികൾ ഉണ്ട് അവരെ ഒന്നും പൊക്കില്ല ! കേരളം എന്ന് കേട്ടിട്ട് പോലും ഇല്ലാത്ത ഇയാളെ ഒക്കെ !കഷ്ടം കെ കേളപ്പൻ ഇഷ്ടം എ കെ ജി ഇഷ്ടം' എന്നിങ്ങനെ നിരവധി കമന്റുകളാണ് പോസ്റ്റിന് വന്നുകൊണ്ടിരിക്കുന്നത്.