ഇന്ത്യൻ വിംഗ് കമന്റർ അഭിനന്ദൻ വർദ്ധമാനെ പരിഹസിച്ചുകൊണ്ടുള്ള പാകിസ്ഥാൻ പരസ്യത്തിന് കിടിലൻ മറുപടി നൽകി ബോളിവുഡ് താരം പൂനം പാണ്ഡെ. പാക്കിസ്ഥാനിൽ ലോകകപ്പ് സംപ്രേഷണം ചെയ്യുന്ന ജാസ് ടിവിയാണ് ജൂൺ 16 ന് നടക്കുന്ന ഇന്ത്യ-പാക് പോരാട്ടത്തിന് മുന്നോടിയായി പരസ്യം പുറത്തിറക്കിയത്.
പാകിസ്ഥാൻ തടങ്കലിൽ കഴിയുമ്പോൾ സൈന്യം അഭിനന്ദനെ ചോദ്യം ചെയ്യുന്നതിനിടെ പുറത്ത് വിട്ട വീഡിയോയ്ക്ക് സമാനമായ പരസ്യമാണ് പാക് ചാനൽ നൽകിയത്. അഭിനന്ദന്റെ രൂപത്തോട് സാദൃശ്യമുള്ള വ്യക്തി നീല ജഴ്സിയണിഞ്ഞ് ചായക്കപ്പുമായി സംസാരിക്കുന്നതാണ് പരസ്യത്തിലുള്ളത്. ടോസ് കിട്ടിയാൽ ഇന്ത്യയുടെ കളി തന്ത്രങ്ങളെക്കുറിച്ച് ചോദിക്കുമ്പോൾ 'അയാം സോറി അക്കാര്യം പറയാൻ എനിക്ക് അനുമതിയില്ലെന്ന് മറുപടി നൽകുന്നു.' ഇതേ മറുപടിയാണ് ചോദ്യം ചെയ്യലിൽ അഭിനന്ദൻ വർദ്ധമാൻ നൽകിയത്.
സോഷ്യൽ മീഡിയയിലൂടെ വൈറലായ പരസ്യത്തിന് ഇൻസ്റ്റഗ്രാമിലൂടെയാണ് പൂനം മറുപടിയുമായി രംഗത്തെത്തിയത്. പാക്കിസ്ഥാൻ ടീം കപ്പ് കൊണ്ട് തൃപ്തരാവേണ്ട നിങ്ങൾക്ക് ഞാൻ ഡി കപ്പ് തരാം എന്ന് പറഞ്ഞുകൊണ്ടാണ് പൂനം ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.