missing

പത്തനംതിട്ട: അടൂരിൽ നിന്ന് കാണാതായ മൂന്ന് നഴ്സിംഗ് വിദ്യാർത്ഥിനികളെ കണ്ടെത്തി. മഹാരാഷ്ട്രയിലെ രത്നഗിരിയിൽ നിന്നുമാണ് പെൺകുട്ടികളെ കണ്ടെത്തിയത്. അടൂരിലെ പ്രമുഖ ആയുർവേദ ആശുപത്രിയിലെ വിദ്യാർത്ഥിനികളെയാണ് ഇന്നലെ മുതൽ കാണാനില്ലെന്ന് കാണിച്ച് കോളേജ് അധികൃതർ പൊലീസിൽ പരാതി നൽകിയിരുന്നു.

കാണാതായ വിദ്യാർത്ഥിനികളിൽ ഒരാൾ പുനെ സ്വദേശിയായിരുന്നു. പത്തനംതിട്ട, നിലമ്പൂർ സ്വദേശിനികളാണ് മറ്റുള്ളവർ. ഇവർ മൂവരും കൂടി ഹോസ്റ്റലിൽ നിന്ന് മാർക്കറ്റിലേക്ക് പോവുകയും പിന്നീട് കാണാതാവുകയുമായിരുന്നു എന്നായിരുന്നു വിവരം. എന്നാൽ, പരാതി സ്വീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ പുനെ സ്വദേശിനിയായ വിദ്യാർത്ഥിനിയുടെ വീട്ടിലേക്ക് ഇവർമൂവരും ചേർന്ന് പോയി എന്നാണ് മനസിലാക്കാനായത്.

ഇവരുടെ ഫോൺ സ്വിച്ച് ഓഫായിരുന്നു. എന്നാൽ, ഇടയ്ക്ക് ചില സമയങ്ങളിൽ ഇത് ഓൺ ആയിരുന്നതായും കണ്ടെത്തി. മൊബൈൽ ടവർ കേന്ദ്രീകരിച്ച് ഇവരുടെ ഫോൺ പിന്തുടർന്ന് പൊലീസ് അന്വേഷണം നടത്തിയിരുന്നു.