1. കേരള കോണ്‍ഗ്രസിലെ അധികാര തര്‍ക്കത്തില്‍ ഫോര്‍മുല നിലപാടില്‍ ഉറച്ച് പി.ജെ ജോസഫ്. സമവായത്തിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കും എന്നാണ് പ്രതീക്ഷ എന്ന് പി.ജെ ജോസഫ്. സമവായ ഫോര്‍മുലയില്‍ ഉറച്ച് നില്‍ക്കുന്നു. സി.എഫ് തോമസിനെ ചെയര്‍മാന്‍ ആകാമെന്നത് നിര്‍ദ്ദേശം മാത്രമെന്നും ജോസഫ്
2. തര്‍ക്കത്തില്‍ പി.ജെ ജോസഫ് വീണ്ടും നിലപാട് അറിയിച്ചത് ഫോര്‍മുല നിര്‍ദ്ദേശം മാണി വിഭാഗം തള്ളിയതിന് പിന്നാലെ. സി.എഫ് തോമസിനെ ചെയര്‍മാനും ജോസഫിനെ വര്‍ക്കിംഗ് ചെയര്‍മാനും നിയമസഭാകക്ഷിനേതാവും ജോസ് കെ മാണിയെ ഡെപ്യൂട്ടി ചെയര്‍മാനുമാനും ആക്കാം എന്നായിരുന്നു പിജെയുടെ നിര്‍ദ്ദേശം. ഇത് ഒരു ഘട്ടത്തിലും അംഗീകരിക്കാനാകില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ജോസ് കെ മാണി.
3. തര്‍ക്കപരിഹാരം കാണേണ്ടത് പൊതു വേദിയില്‍ അല്ലെന്നും ജോസ് കെ മാണി തുറന്ന് അടിച്ചു. തിരുവനന്തപുരത്ത് ഉടന്‍ തന്നെ അനൗപചാരിക യോഗം വിളിച്ച് സമവായാത്തിനുള്ള ശ്രമമാണ് ജോസഫ് പക്ഷത്തിന്റെ ശ്രമം. കെ.എം മാണിയുടെ മരണത്തെ തുടര്‍ന്ന് നേരത്തെ തന്നെ ഈ ഫോര്‍മുല നിര്‍ദ്ദേശം മുന്നോട്ട് വച്ചെങ്കിലും ജോസ് കെ മാണി വിഭാഗം തള്ളിയിരുന്നു. മധ്യസ്ഥര്‍ ഇടപെട്ടുള്ള ചര്‍ച്ചകള്‍ നടത്തിയിട്ടും സമവായത്തില്‍ എത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് ജോസഫ് ഫോര്‍മുല നിര്‍ദ്ദേശം വീണ്ടും മുന്നോട്ട് വയ്ക്കുന്നത്
4. സി.ഐ നവാസിന്റെ തിരോധാനത്തില്‍ മേല്‍ ഉദ്യോഗസ്ഥന് എതിരെ പരാതിയുമായി നവാസിന്റെ ഭാര്യം. മേലു ഉദ്ധ്യോഗസ്ഥന്റെ പീഡനമാണ് ഭര്‍ത്താവ് നാട് വിടാന്‍ കാരണം എന്ന് ഭാര്യ. നവാസ് മാനസിക പീഡനം നേരിട്ടിരുന്നു. വയര്‍ലെസിലൂടെ രണ്ട് പേരും തമ്മില്‍ വാക്കേറ്റം ഉണ്ടായിട്ടുണ്ട്. അസിസ്റ്റന്‍ഡ് കമ്മിഷണര്‍ വ്യക്തിപരമായി അധിക്ഷേപിച്ചു. കള്ളക്കേസ് എടുക്കാന്‍ നിര്‍ബന്ധിച്ചിരുന്നു
5. തന്റെ ഭര്‍ത്താവ് സത്യസന്ധനായ ഉദ്യാഗസ്ഥനാണ്. മേലുദ്യോഗസ്ഥന് എതിരെ നടപടി എടുത്ത് അന്വേഷിക്കണമെന്നും നവാസിന്റെ ഭാര്യ. സംഭവത്തില്‍ നവാസിന്റെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പൊലീസ് ഉദ്യോഗസ്ഥന്റെ തിരോധാനത്തില്‍ ഭാര്യ വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയതായി നവാസിനായി പൊലീസ് അന്വേഷണം ശക്തമാക്കിയതിന് പിന്നാലെ.
6. അന്വേഷണത്തിനായി എറണാകുളം ഡി.സി.പിയെ ചുമതലപ്പെടുത്തിയിട്ട് ഉണ്ടെന്നും സി.ഐ നവാസ് ബസില്‍ കയറുന്ന ദൃശ്യം കിട്ടിയിട്ടുണ്ടെന്നും ഡിജിപി ലോക്നാഥ് ബെഹ്റ. മേലുദ്യോഗസ്ഥരുടെ സമ്മര്‍ദ്ദത്തെ കുറിച്ച് നേരത്തെ പരാതി കിട്ടിയിട്ടില്ലെന്നും സമ്മര്‍ദ്ദം ഉണ്ടായിരുന്നോ എന്ന് പരിശോധിക്കുമെന്നും ഡിജിപി. നാലു ജില്ലകള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്ന് കൊച്ചി ഡി.സി.പി പൂങ്കുഴലി
7. ബംഗാളില്‍ രോഗിയുടെ ബന്ധുക്കള്‍ ഡോക്ടര്‍മാരെ മാര്‍ദ്ദിച്ച സംഭവത്തില്‍ രാജ്യമാകെ പ്രതിഷേധം ശക്തമാകുന്നു. തിങ്കളാഴ്ച രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കും. പശ്ചിമബംഗാളിലെ ഡോക്ടര്‍മാര്‍ക്ക് പിന്തുണ അറിയിച്ചാണ് ഐ.എം.എയുടെ സമര ആഹ്വാനം. സംഭവത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹി എയിംസില്‍ റസിഡന്റ് ഡോക്ടര്‍മാരും പണിമുടക്കിലാണ് .
8. ബംഗളൂരു, ഹൈദരാബാദ്, ജയ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും വന്‍ പ്രതിഷേധമാണ് നടക്കുന്നത്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഇന്ന് രാജ്യവ്യാപകമായി കരിദിനം ആചരിക്കുക ആണ്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അന്ത്യശാസനം കണക്കില്‍ എടുക്കാതെ ആണ് ഡോക്ടര്‍മാരുടെ സമരം. കൊല്‍ക്കത്ത എന്‍.ആര്‍.എസ് മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ചതുമായി ബന്ധപ്പെട്ട ഉള്ള തര്‍ക്കത്തില്‍ രോഗിയുടെ ബന്ധുക്കള്‍ ഡോക്ടറെ കയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ചാണ് സമരം
9. ഭീകരവാദത്തിന് സഹായം നല്‍കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണം എന്ന് ഷാങ്ഹായ് ഉ്ച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദ മുക്ത സമൂഹത്തിന് രാജ്യാന്തര സംഘടനകള്‍ ശ്രമിക്കണം. ഭീകരവാദത്തിന് എതിരെ രാജ്യാന്തര സമ്മേളനം വിളിക്കണമെന്നും പ്രധാനമന്ത്രി. പാകിസ്ഥാനെ മോദി കടന്നാക്രമിച്ചത്, രാജ്യാന്തര മധ്യസ്ഥതയില്‍ ഇന്ത്യയുമായി ചര്‍ച്ച നടത്താമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറിയിച്ചതിന് പിന്നാലെ
10. കാശ്മീര്‍ അടക്കമുള്ള പ്രശ്നങ്ങളില്‍ ഇന്ത്യയുമായി സമാധാനം ആഗ്രഹിക്കുന്നുണ്ട് എന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞത്. രണ്ട് ആണവ ശക്തികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് രാജ്യാന്തര ചര്‍ച്ചയിലൂടെ പരിഹാരം കാണണം. കിര്‍ഗിസ്താന്‍ തലസ്ഥാനമായ ബിഷ്‌കെക്കില്‍ തുടക്കമായ ഷാങ്ഹായ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും പങ്കെടുക്കുന്നുണ്ട്.
|