പി.ജി. മൂന്നാം ഘട്ട അലോട്ട്മെന്റ്
ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള മൂന്നാം ഘട്ട അലോട്ട്‌മെന്റിന് പരിഗണിക്കുന്നതിനായി അപേക്ഷകർക്ക് ഓപ്ഷനുകൾ പുനഃക്രമീകരിക്കുവാൻ ഇന്ന് വൈകിട്ട് അഞ്ചുവരെ സൗകര്യം ലഭിക്കും.
പരീക്ഷ തീയതി
പി എച്ച്.ഡി. പരീക്ഷയിൽ മാറ്റിവച്ച സോഷ്യോളജി, ജേർണലിസം, ഗാന്ധിയൻ സ്റ്റഡീസ്, ഡെവലപ്‌മെന്റ് സ്റ്റഡീസ് പരീക്ഷകൾ 19ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ സർവകലാശാല കാമ്പസിലെ സ്‌കൂൾ ഒഫ് കെമിക്കൽ സയൻസസിൽ നടക്കും.
ഒന്നാം വർഷ പി.ജി.
ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിലെ ഒന്നാം വർഷ പി ജി ക്ലാസുകൾ 17ന് ആരംഭിക്കും.
എം.എ. ഹിസ്റ്ററി, ആന്ത്രോപോളജി
പുല്ലരിക്കുന്ന് സ്‌കൂൾ ഒഫ് സോഷ്യൽ സയൻസസിലെ എം.എ. ഹിസ്റ്ററി, ആന്ത്രോപോളജി ക്ലാസുകൾ 17ന് രാവിലെ 10ന് ആരംഭിക്കും.
പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ ബി.എസ്‌സി ബയോടെക്‌നോളജി (സി.ബി.സി.എസ്. റഗുലർ, സി.ബി.സി.എസ്.എസ് സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ 18 മുതൽ ജൂലായ് മൂന്നുവരെ അതത് കോളേജുകളിൽ നടക്കും.
നാലാം സെമസ്റ്റർ ബി.സി.എ. (സി.ബി.സി.എസ്.എസ്. 20132016 അഡ്മിഷൻ റീഅപ്പിയറൻസ്) മാർച്ച് 2019 യു.ജി. പരീക്ഷയുടെ പ്രാക്ടിക്കൽ 20ന് മാറമ്പള്ളി എം.ഇ.എസ്. കോളേജ്, എരുമേലി എം.ഇ.എസ്. കോളേജ് എന്നിവിടങ്ങളിൽ നടക്കും.
ഒന്നാം സെമസ്റ്റർ ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ് (സി.ബി.സി.എസ്. 2018 അഡ്മിഷൻ റഗുലർ/2017 അഡ്മിഷൻ റീഅപ്പിയറൻസ്, 20132016 അഡ്മിഷൻ സി.ബി.സി.എസ്.എസ്. റീഅപ്പിയറൻസ്) ഡിസംബർ 2018 പരീക്ഷയുടെ പ്രാക്ടിക്കൽ 19നും ഒന്നാം സെമസ്റ്റർ ബി.എസ്‌സി. മാത്തമാറ്റിക്‌സ് (വൊക്കേഷണൽ മോഡൽ II കമ്പ്യൂട്ടർ സയൻസ്) ജൂൺ 2019 പരീക്ഷയുടെ പ്രാക്ടിക്കൽ 20നും നടക്കും.
ഒന്നാം സെമസ്റ്റർ എം.സി.എ. ഏപ്രിൽ 2019 പരീക്ഷയുടെ പ്രാക്ടിക്കൽ 20, 21 തീയതികളിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും.
സംവരണ സീറ്റൊഴിവ്
സ്‌കൂൾ ഓഫ് ടൂറിസം സ്റ്റഡീസിൽ എം.ടി.ടി.എം. (മാസ്റ്റർ ഒഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്‌മെന്റ്) പ്രോഗ്രാമിൽ എസ്.സി./എസ്.ടി. വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. ഫോൺ: 04812732922.
സ്‌കൂൾ ഒഫ് കമ്പ്യൂട്ടർ സയൻസസിൽ എം.എസ്‌സി കമ്പ്യൂട്ടർ സയൻസ് കോഴ്‌സിൽ എസ്.സി വിഭാഗത്തിൽ മൂന്നും എസ്.ടി. വിഭാഗത്തിൽ രണ്ടും സീറ്റൊഴിവുണ്ട്. സർവകലാശാലയുടെ അംഗീകാരമുള്ള ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ ഐ.ടി., ബി.സി.എ./ കമ്പ്യൂട്ടർ സയൻസ് മുഖ്യവിഷയമായുള്ള ബിരുദം എന്നിവയാണ് യോഗ്യത. ഫോൺ: 04812731037.
പുല്ലരിക്കുന്ന് സ്‌കൂൾ ഒഫ് സോഷ്യൽ സയൻസസിലെ എം.എ. ഹിസ്റ്ററി, ആന്ത്രോപോളജി വിഷയങ്ങളിലേക്ക് എസ്.സി./എസ്.ടി. വിഭാഗത്തിൽ രണ്ടുവീതം സീറ്റൊഴിവുണ്ട്. ഫോൺ: 04812392383, ഇമെയിൽ: sssmgu@gmail.com.
മഹാത്മാ ഗാന്ധി സർവകലാശാല സ്കൂൾ ഒഫ് ലെറ്റേഴ്‌സിൽ എം.എ. ഇംഗ്ലീഷ് പ്രോഗ്രാമിൽ പട്ടികവർഗ വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. ഫോൺ: 04812731041.
പരീക്ഷാഫലം
എം.ബി.എ. ഓഫ് കാമ്പസ് (സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) സ്‌പെഷൽ വൈവാവോസി/പ്രോജക്ട് ആൻഡ് കോംപ്രിഹെൻസീവ് വൈവാവോസി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ ബി.എഡ്. (റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 28 വരെ അപേക്ഷിക്കാം.