yoga-practice

ശ്രീനഗർ: ഏത് കഷ്ടപ്പാടിലും മനശക്തി ചോരാതെ രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന സെെന്യമാണ് ഇന്ത്യയുടേത്. വെയിലത്തും മഴയത്തും കടുത്ത മഞ്ഞിൽ പോലും ഇന്ത്യക്ക് കരുത്തായി സെെന്യം കാവൽ നിൽക്കുന്നു. ഇപ്പോൾ ഇന്തോ- ടിബറ്റൻ ബോർഡർ പൊലീസ് യോ​ഗ പരിശീലിക്കുന്നതിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

ജൂൺ 21ന് അന്താരാഷ്ട്ര യോ​ഗ ദിനം ആചരിക്കാനിരിക്കെയാണ് സുരക്ഷ സെെന്യത്തിന്റെ യോഗ പരിശീലനം. മരംകോച്ചുന്ന തണുപ്പിനെ വകവയ്ക്കാതെ സൂര്യനമസ്കാരം ഉൾപ്പെടെയുളള വിവിധ യോഗമുറകൾ ചെയ്യുന്ന പൊലീസുകാരെ വീഡിയോയിൽ കാണാൻ സാധിക്കും. 18,​000 അടി ഉയരത്തിലാണ് യോഗ അഭ്യാസമെന്നതും ഇതിന്റെ പ്രത്യേകതയാണ്. ദേശീയ വാർത്താ ഏജൻസിയായ എ.എൻ.ഐ ആണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

മഞ്ഞിന് മുകലിൽ തുണി വിരിച്ചാണ് ആഭ്യാസങ്ങൾ തുടങ്ങുന്നത്. സെെനിക വേഷത്തിൽ യോഗ അഭ്യസിക്കുന്ന വീഡിയോയ്ക്ക് അഭിനന്ദനുമായി നിരവധി പേരാണ് രംഗത്തെത്തിയത്.VIRA

#WATCH: Indo-Tibetan Border Police (ITBP) performs 'yoga' at an altitude of 18,000 feet in Ladakh, ahead of #InternationalYogaDay on June 21. #JammuAndKashmir pic.twitter.com/QL1eTzqzEv

— ANI (@ANI) June 14, 2019