സതാംപ്ടൺ: വെസ്റ്റിൻഡീസിനെതിരെ ഇംഗ്ലണ്ടിന് 213 റൺസിന്റെ വിജയലക്ഷ്യം. ടോസ് നേടിയ ഇംഗ്ലണ്ട് വിൻഡിസിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. എന്നാൽ ജോഫ്ര ആർച്ചർ. മാർക് വുഡ് എന്നിവരുടെ ബൗളിംഗ് ആക്രമണത്തിൽ വിൻഡീസ് 44.4 ഓവറിൽ 212 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. ജോഫ്ര ആർച്ചർ, മാർക് വുഡ് എന്നിവർ മൂന്ന് വീതം വിക്കറ്റുകൾനേടി. ജോ റൂട്ട് രണ്ടും ക്രിസ് വോക്‌സ്, ലിയാം പ്ലങ്കറ്റ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്. തി 63 റൺസ് നേടിയ നിക്കോളാസ് പൂരനാണ് വിൻഡിസിന് വേണ്ടി പിടിച്ചുനിന്നത്.
ക്രിസ് ഗെയ്ൽ (36), ഷിംറോണ്‍ ഹെറ്റ്‌മെയർ (39) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. എവിൻ ലൂയിസ് (2), ഷായ് ഹോപ്പ് (11), ജേസൺ ഹോൾഡർ (9), ആന്ദ്ര റസ്സൽ (21), കാർലോസ് ബ്രാത്‌വെയ്റ്റ് (14), ഷെൽഡൺ കോട്ട്‌റെൽ (0),ഷാനോൻ ഗബ്രിയേ ൽ (0) എന്നിവരാണ് പുറത്തായത്. ഒഷാനെ തോമസ് (0) പുറത്താവാതെ നിന്നു.