sachin-tendulkar

ലണ്ടൻ: ലോകകപ്പിൽ പാകിസ്ഥാനെ നേരിടുന്ന ഇന്ത്യൻ താരങ്ങൾക്ക് മുന്നറിയിപ്പുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. പാക് പാക് പേസ് ബൗളര്‍മാരായ മുഹമ്മദ് ആമിറും വഹാബ് റിയാസും ലക്ഷ്യമിടുന്നത് വീരാട് കോഹ്ലിയേയും രോഹിത് ശർമ്മയേയും ആണെന്നും സച്ചിൻ പറയുന്നു. മാത്രമല്ല മുഹമ്മദ് ആമിറിനെ തള്ളിക്കളയരതെന്നും ഒാരോ ബോളും സൂക്ഷിച്ച് കളിക്കണമെന്നും സച്ചിൻ ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

ലോകകപ്പിൽ പാകിസ്ഥാൻ ഇതുവരെ ഇന്ത്യയെ പരാജയപ്പെടുത്തിയില്ല. നേരത്തെ ആറ് തവണ ഏറ്റുമുട്ടിയപ്പോൾ ഒരിക്കൽ പോലും ഇന്ത്യയെ തോൽപ്പിക്കാൻ പാക്കിസ്ഥാന് കഴിഞ്ഞിട്ടില്ല. ഫോമിലേക്ക് തിരിച്ചെത്തിയ ആമിറിനെതിരേ നെഗറ്റീവ് മാനസികാവസ്ഥയുമായി കളിക്കരുത്. ഡോട്ട് ബോളുകൾ കളിക്കരുത്. അവസരം ലഭിക്കുമ്പോഴെല്ലാം ഷോട്ട് അടിക്കണം. അതിജീവനമല്ല നമ്മുടെ ലക്ഷ്യമെന്നും പ്രതിരോധിക്കുകയാണെങ്കിൽ അതും പോസിറ്റീവ് ആയിരിക്കണമെന്നും സച്ചിൻ പറഞ്ഞു.

മത്സരത്തിലെ എല്ലാ മേഖലകളിലും അക്രമോണത്സുകത കാണിക്കണം. ഇതിന്റോടൊപ്പം ശരീര ഭാഷ പ്രധാനപ്പെട്ടതാണ്. നിങ്ങൾ പോസറ്റീവായാണ് പ്രതിരോധിക്കുന്നതെങ്കിൽ നിങ്ങളുടെ ശരീര ഭാഷയിൽ നിന്നു തന്നെ ബൗളർക്ക് നിങ്ങളുടെ ആത്മവിശ്വാസം അളക്കാനാകും. ആമിറിന്റേയും വഹാബിന്റേയും തന്ത്രത്തിൽ വീഴാതെ രോഹിതും കോഹ്ലിയും വലിയ ഇന്നിങ്‌സ് കളിക്കണമെന്നും സച്ചിൻ ഉപദേശിക്കിന്നു.