maoist-attack-

ന്യൂഡൽഹി: ഝാർഖണ്ഡിൽ ജംഷഡ്പൂരിന് സമീപം നടന്ന മാവോയിസ്റ്റ് ആക്രമണത്തിൽ അ‌ഞ്ചുപൊലീസുകാർ മരിച്ചു. ജംഷഡ്പൂരിന് 60 കിലോമീറ്റർ അകലെയുള്ള സരൈകേല ജില്ലയിലെ മാർക്കറ്റിൽ പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസുകാർക്ക് നേരെയാണ് ആക്രമണം

നടന്നത്. ഇന്ന് വൈകിട്ടായിരുന്നു സംഭവം.

ബംഗാൾ ഝാർഖണ്ഡ് അതി‌ർത്തിയിൽപ്പെട്ട പ്രദേശത്താണ് ആക്രമണം നടന്നത്. രണ്ടംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. പൊലീസുകാരുടെ തോക്കും മാവോയിസ്റ്റുകൾ കവർന്നു,​