ci-navas

കൊച്ചി: സി.ഐ നവാസിന്റെ തിരോധാനത്തിൽ കൊച്ചി അസിസ്റ്റന്റ് കമ്മിഷണർ സുരേഷ് കുമാറിനെ ഡി.സി.പി പൂങ്കുഴലി ചോദ്യംചെയ്തു. നവാസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് കൊച്ചി എ.സി.പി ഉൾപ്പെടെയുള്ള മേലുദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന നവാസിന്റെ ഭാര്യയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.

ജോലി സംബന്ധമായ സമ്മർദ്ദങ്ങൾ നവാസിനു മേൽ ഉണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ എ.സി.പിയോട് ചോദിച്ചതായാണ് അറിയുന്നത്. യർലെസിലൂടെ നവാസിനെ ശകാരിച്ചത് ഉൾപ്പെടെയുള്ള കാര്യങ്ങളും ചോദിച്ചതായി സൂചനയുണ്ട്. ചോദ്യംചെയ്യൽ ഒരു മണിക്കൂറോളം നീണ്ടുനിന്നു.

അതേസമയം അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്ന് ചോദ്യംചെയ്യലിനു ശേഷം എ.സി.പി സുരേഷ് കുമാർ പ്രതികരിച്ചു.

അതിനിടെ, സി.ഐ നവാസ് അവസാനമായി അയച്ച വാട്‌സാപ്പ് സന്ദേശം പുറത്തുവന്നു. ഒരു യാത്ര പോകുകയാണെന്നാണ് അദ്ദേഹം ബന്ധുവിനയച്ച വാട്‌സപ്പ് സന്ദേശത്തിൽ പറയുന്നത്. ഭാര്യയ്ക്ക് സുഖമില്ല. അതിനാൽ അമ്മയെ തന്റെ ക്വാർട്ടേഴ്‌സിലേയ്ക്ക് വിടണമെന്നും സന്ദേശത്തിലുണ്ട്.