fih-hockey
fih hockey

ജപ്പാനെ സെമിയിൽ 7-2ന് തകർത്തു

ഭുവനേശ്വർ : ഒഡീഷയിൽ നടക്കുന്ന എഫ്.ഐ.എച്ച് സിരീസ് ഫൈനൽസ് ഹോക്കി ടൂർണമെന്റിന്റെ സെമിഫൈനലിൽ ഇന്ത്യയ്ക്ക് ജപ്പാനെതിരെ തകർപ്പൻ ജയം. രണ്ടിനെതിരെ ഏഴുഗോളുകൾക്കാണ് ഇന്ത്യ ഏഷ്യൻ ഗെയിംസ് ചാമ്പ്യന്മാരെ തകർത്തത്. ഇതോടെ ഇൗ വർഷം അവസാനം നടക്കുന്ന ഒളിമ്പിക് യോഗ്യതാ ടൂർണമെന്റിലേക്ക് ഇന്ത്യയ്ക്ക് പ്രവേശനവും ലഭിച്ചു.

ഇന്നലെ ഇന്ത്യയ്ക്ക് വേണ്ടി രമൺദീപ് സിംഗ് രണ്ട് ഗോളടിച്ചു.ഹർമൻ പ്രീത്, വരുൺ,ഹാർദിക്ക്,ഗുർസാഹിബ്‌ജിത്ത്, വിവേക് സാഗർ എന്നിവരാണ് മറ്റ് ഗോളുകൾ നേടിയത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും.