news

1. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. രാവിലെ 10 മണിയ്ക്ക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടന്ന കൂടിക്കാഴ്ച 15 മിനിട്ട് നീണ്ടു നിന്നു. കേരളത്തിന്റെ ആവശ്യങ്ങള്‍ ഉന്നയിച്ച് സമഗ്രമായ നിവദേനം മുഖ്യമന്ത്രി പ്രധാനമന്ത്രിയ്ക്ക് കൈമാറി. തിരുവനന്തപുരം വിമാനത്താവളത്തിന്റ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കുന്നതിന് എതിരെ ഉള്ള സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു




2. പ്രളയസമയത്ത് കേരളം ആവശ്യപ്പെട്ട ധനസഹായം കേന്ദ്രത്തില്‍ നിന്നും ലഭിച്ചില്ലെന്നും സംസ്ഥാനത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനും പുനരധിവാസത്തിനും കേന്ദ്രസഹായം ആവശ്യമാണെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു. ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ ആശങ്കകളും പ്രധാനമന്ത്രിയെ മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗരിയുമായും മുഖ്യമന്ത്രിയും മന്ത്രി ജി.സുധാകരനും കൂടിക്കാഴ്ച നടത്തുന്നുണ്ട്
3. കൊച്ചിയില്‍ നിന്ന് കാണാതായ സി.ഐ നവാസിനെ കണ്ടെത്തി. നവാസിന്റെ തിരോധാനത്തില്‍ ഉദ്യോഗസ്ഥന് തിരിച്ച് കൊച്ചിയില്‍ എത്തിയ ശേഷം കാര്യങ്ങള്‍ ചോദിച്ചറിയുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ വിജയ് സാഖറെ. അതിന് ശേഷം തുടര്‍ നടപടികള്‍ എന്നും പ്രതികരണം. നവാസിനെ സംസ്ഥാനമൊട്ടാകെ തിരിച്ചില്‍ നടത്തുന്നതിനിടെ ആണ് ഇന്ന് പുലര്‍ച്ചെ കോയമ്പത്തൂരില്‍ നിന്ന് നവാസിനെ കണ്ടെത്തിയത്
4. പുലര്‍ച്ചെ 1.30ന് നവാസിന്റെ ഫോണില്‍ നിന്നും കോള്‍ പോയതാണ് നിര്‍ണായകമായത്. ഇതോടെ പൊലീസ് ടവര്‍ ലോക്കേഷന്‍ കണ്ടെത്തുക ആയിരുന്നു. കോയമ്പത്തൂരിന് അടുത്ത് കരൂരില്‍ ട്രെയിന്‍ യാത്ര ചെയ്യുമ്പോഴാണ് നവാസിനെ പൊലീസ് കണ്ടെത്തിയത്. ട്രെയിന്‍ യാത്രയ്ക്കിടെ മലയാളിയായ സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥനാണ് നവാസിനെ തിരിച്ചറിഞ്ഞത്. നവാസ് ബന്ധുവുമായി ഫോണില്‍ സംസാരിച്ചു. രാമേശ്വരത്തേക്ക് പോകുക ആയിരുന്നു ലക്ഷ്യമെന്ന് നവാസ് പറഞ്ഞെന്ന് പൊലീസ്. തമിഴ്നാട്ടില്‍ നിന്ന് പൊലീസ് സംഘത്തോടൊപ്പം നവാസ് വൈകുന്നേരത്തോടെ കൊച്ചിയില്‍ എത്തും.
5. ഭര്‍ത്താവിനെ കാണാനില്ലെന്ന് കാട്ടി നവാസിന്റെ ഭാര്യ പൊലീസില്‍ പരാതി നല്‍കിയിരുന്നു. മേലുദ്യോഗസ്ഥരുടെ പീഡനത്തെ തുടര്‍ന്നാണ് സി.ഐ നാട് വിട്ടതെന്ന് ആരോപിച്ച് നവാസിന്റെ ഭാര്യ മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. കാണാതായ ഏതാണ്ട് 48 മണിക്കൂര്‍ പിന്നിടുമ്പോഴാണ് നവാസ് കണ്ടെത്തി എന്ന ആശ്വാസ വാര്‍ത്ത പുറത്ത് വരുന്നത്. നവാസിനെ കണ്ടെത്താന്‍ കൊച്ചിയില്‍ നിന്നുളള പൊലീസ് വിവിധ സംഘങ്ങളായി പല ഭാഗങ്ങളില്‍ അന്വേഷണം നടത്തി വരുകയായിരുന്നു.
6. കേരള പൊലീസില്‍ അച്ചടക്ക രാഹിത്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊലീസ് സംവിധാനത്തില്‍ വലിയ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട്. പൊലീസിലെ അച്ചടക്ക രാഹിത്യത്തിന്റെ സൂചനയാണ് സി.ഐ നവാസിന്റെ കാര്യത്തില്‍ കണ്ടതെന്നും രമേശ് ചെന്നിത്തല. ഐ.പി.എസ്- ഐ.എ.എസ് ശീതസമരമാണ് നടക്കുന്നത്. സേനയിലെ പ്രശ്നം പരിഹരിക്കാന്‍ മുഖ്യമന്ത്രിയ്ക്ക് കഴുന്നില്ല
7. ഭരണ തലത്തിലുള്ള വീഴ്ചകളാണ് പൊലീസ് സേനയിലെ അവസ്ഥയ്ക്ക് കാരണം. അശാസ്ത്രീയമായ പരിഷ്‌കാരങ്ങള്‍ അടിച്ചേല്‍പ്പിച്ചതിന്റെ ഫലമായി പൊലീസിന് ജോലിഭാരം വര്‍ധിച്ചിരിക്കുകയാണ്. പൊലീസുകാര്‍ ആത്മഹത്യ ചെയ്യുന്നത് അടക്കമുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം കൊടുക്കുന്നത് സംബന്ധിച്ച് ഭരണ നേതൃത്വത്തില്‍ തന്നെ അഭിപ്രായ ഭിന്നതയാള്ളുതനെന്നും ചെന്നിത്തലയുടെ ആരോപണം
8. വായു ചുഴലിക്കാറ്റിന്റെ സഞ്ചാര പാത വ്യത്യാസപ്പെടുന്നതായും കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നതായും ഭൗമശാസ്ത്ര വകുപ്പ്. 17-18 തീയതികളില്‍ ഗുജറാത്തിലെ കച്ചില്‍ ചുഴലിക്കാറ്റ് ആഞ്ഞടിക്കും. പടിഞ്ഞാറന്‍ മേഖലയിലേയ്ക്ക് നീങ്ങുന്ന ചുഴലിക്കാറ്റ് ഞായറാഴ്ചയോടെ മണിക്കൂറില്‍ 80 മുതല്‍90 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കും. അടുത്ത വ്യാഴാഴ്ചയോടെ കാറ്റ് ഗുജറാത്ത് തീരത്ത് എത്തുമെന്നാണ് കരുതുന്നത്. അടുത്ത 48 മണിക്കൂറില്‍ പടിഞ്ഞാറന്‍ മേഖലയിലേയ്ക്ക് നീങ്ങുന്ന കാറ്റ് പിന്നീട് വടക്ക് കിഴക്ക് ദിശയിലേയ്ക്ക് തിരിയുമെന്നും കാലാവസ്ഥാ നീരീക്ഷണ വിഭാഗം.
9. പിന്നീട് കാറ്റിന്റെ വേഗത കുറയും എന്നും കാലാവസ്ഥാ വകുപ്പ്. അതേസമയം, വായു ചുഴലിക്കാറ്റിനെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ സജ്ജമായതായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. ദേശീയ ദുരന്ത പ്രതികരണ സേനയുടെ സംഘങ്ങള്‍ തയ്യാറാണ്. തീരദേശത്ത് നിന്ന് രണ്ട് ലക്ഷത്തില്‍ അധികം പേരെ മാറ്റി പാര്‍പ്പിച്ചു. അടുത്ത 48 മണിക്കൂര്‍ സമയത്തേക്ക് തീര പ്രദേശത്ത് കര്‍ശന ജാഗ്രത ഏര്‍പ്പെടുത്തിയിട്ടുള്ളതായും മന്ത്രി അറിയിച്ചു.
10. കേരള കോണ്‍ഗ്രസിലെ തര്‍ക്കം പിളര്‍പ്പിലേക്ക്. പാര്‍ട്ടിയിലെ തര്‍ക്കത്തില്‍ സമവായ നീക്കങ്ങള്‍ പൂര്‍ണമായും ഉപേക്ഷിക്കാന്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ തീരുമാനം. സ്ഥാനങ്ങള്‍ സംബന്ധിച്ച് ജോസഫ് വിഭാഗവുമായി ഇനി ചര്‍ചര്‍ച്ച വേണ്ടെന്നും പാര്‍ട്ടി പിളരുന്നെങ്കില്‍ പിളരട്ടെ എന്ന അന്തിമ നിലപാടില്‍ മാണി വിഭാഗം. സമവായ ചര്‍ച്ചകളില്‍ നിന്ന് സഭാ നേതൃത്വവും യു.ഡി.എഫും പിന്മാറിയ സാഹചര്യത്തില്‍ പ്രശ്ന പരിഹാരത്തിന് പി.ജെ ജോസഫ് മുന്നോട്ട് വച്ച ഫോര്‍മുല നിര്‍ദ്ദേശം മാണി വിഭാഗം ഉപേക്ഷിച്ചു
11. സി.എഫ് തോമസിനെ ചെയര്‍മാനും ജോസഫിനെ വര്‍ക്കിംഗ് ചെയര്‍മാനും നിയമസഭാ കക്ഷിനേതാവും ജോസ് കെ മാണിയെ ഡെപ്യൂട്ടി ചെയര്‍മാനുമാനും ആക്കാം എന്നായിരുന്നു പിജെയുടെ നിര്‍ദ്ദേശം. ഇത് ഒരു ഘട്ടത്തിലും അംഗീകരിക്കാനാകില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ജോസ് കെ മാണി. തര്‍ക്കപരിഹാരം കാണേണ്ടത് പൊതു വേദിയില്‍ അല്ലെന്നും സംസ്ഥാന കമ്മിറ്റി വിളിക്കണമെന്ന ആവശ്യത്തിലും ഉറച്ച് നില്‍ക്കുകയാണ് ജോസ് കെ മാണി
12. ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ബാങ്ക് ഓഫ് ബറോഡയുടെ ആഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഐ.എം.എ ബ്ലഡ് ബാങ്കുമായി ചേര്‍ന്നാണ് ബാങ്ക് ഓഫ് ബറോഡ, എറണാകുളം സോണ്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. ബാങ്ക് ജീവനക്കാരും ഉപഭോക്താക്കളും രക്തം ദാനം ചെയ്തു. ബാങ്ക് ഓഫ് ബറോഡ എറണാകുളം സോണല്‍ ഹെഡ് കെ. വെങ്കിടേശന്‍, എറണാകുളം റീജ്യണല്‍ ഹെഡ് ഗായത്രി ആര്‍, ഐ.എം.എ ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ എബ്രഹാം വര്‍ഗീസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
13. സംസ്ഥാന വ്യാപകമായി ഈ മാസം 18 ന് നടത്താനിരുന്ന മോട്ടോര്‍ വാഹന പണിമുടക്ക് മാറ്റിവെച്ചു. പണിമുടക്ക് പിന്‍വലിച്ചത്, പൊതു വാഹനങ്ങളില്‍ ജി.പി.എസ് സംവിധാനം ഘടിപ്പിക്കാന്‍ കൂടുതല്‍ സമയം അനുവദിച്ചതിനെ തുടര്‍ന്ന്. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ചയില്‍ സമവായം കണ്ടതോടെ ആണ് മോട്ടോര്‍ വാഹന പണിമുടക്ക് സംരക്ഷണ സമിതിയുടെ തീരുമാനം. വാഹനങ്ങളില്‍ ജി.പി.എസ് നിര്‍ബന്ധമാക്കില്ല എന്ന് സര്‍ക്കാരിന്റെ ഉറപ്പ്