പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രലോഭിപ്പിച്ച് ലൈംഗിക ബന്ധത്തിന് ശ്രമിച്ച യുവതി അറസ്‌റ്റിൽ. വാഷിംഗ്‌ടണിലാണ് സംഭവം. ഫിനിക്‌സിലെ ലിസ കോൺ എന്ന മുപ്പത്തിനാലുകാരിയാണ് അറസ്‌റ്റിലായത്. പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നഗ്‌ന ചിത്രങ്ങൾ അയച്ചു നൽകിയാണ് ലിസ കുട്ടിയെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചത്.
ആൺകുട്ടിയുടെ അച്ഛന്റെ പരാതിയിൽ കേസെടുത്ത കോടതി യുവതിയെ ഏഴുവർഷത്തെ തടവിന് ശിക്ഷിച്ചു. വീഡിയോ ഗെയിം കളിക്കാനെന്ന വ്യാജേനയാണ് ലിസ കുട്ടിയുമായി അടുത്തത്. പിന്നീട് തന്റെ ചിത്രങ്ങളും മറ്റ് പോൺവീഡിയോകളുമടക്കം ഇവർ ഇ മെയിൽ വഴി അയച്ചു കൊടുക്കുകയായിരുന്നു. 2018ലാണ് പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തത്.