s-l-narayanan

തിരുവനന്തപുരം: മലയാളി ഗ്രാൻഡ് മാസ്റ്റർ എസ്.എൽ നാരായണൻ റഷ്യയിൽ നടക്കുന്ന ചെസ് ലോകകപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടി. ചെെനയിൽ നടന്ന ഏഷ്യൻ കോണ്ടിനെന്റൽ ചാമ്പ്യൻഷിപ്പിൽ നാലാം സ്ഥാനത്തെത്തിയാണ് തിരുവനന്തപുരം സ്വദേശിയായ ഇരുപതുകാരൻ ചരിത്രം കുറിച്ചത്. ഏഷ്യൻ വൻകരയിൽ നിന്ന് ലോകകപ്പിന് യോഗ്യത നേടിയ അഞ്ചുപേരിൽ നാരായണൻ ഉൾപ്പടെ മൂന്ന് ഇന്ത്യക്കാരുണ്ട്. തിരുവനന്തപുരം മണ്ണന്തല പ്രണവം ഗാർഡൻസിലെ സുനിൽദത്തിന്റെയും ലൈനയുടെയും മകനാണ് നാരായണൻ.