bus

കൊല്ലം: കൊട്ടാരക്കരയിൽ കോൺക്രീറ്റ് മിക്സിംഗ് വാഹനവുമായി കൂട്ടിയിടിച്ച കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ചു. കൊട്ടാരക്കരയ്ക്കടുത്ത് വയക്കലിൽ ആണ് സംഭവം. യാത്രക്കാരിൽ പലർക്കും പരിക്കേറ്റിട്ടുണ്ട്. കൊട്ടാരക്കരയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിപ്പെട്ടത്.

ബസ് ഡ്രൈവർക്കും 10 യാത്രക്കാർക്കുമാണ് പരിക്കേറ്റത്. യാത്രക്കാരെ സമീപത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. കിളിമാനൂർ ഡിപ്പോയിൽ നിന്നുള്ള തിരുവനന്തപുരം-കൊട്ടരക്കര സൂപ്പർഫാസ്റ്റ് ബസാണ് കത്തി നശിച്ചത്. ബസിൽ നിരവധി യാത്രക്കാരുണ്ടായിരുന്നു. കൂട്ടിയിടിച്ചയുൻ ബസിലേക്ക് തീ ആളിപടർന്നു. ബസിലുണ്ടായിരുന്ന യാത്രക്കാർ ഉടൻ ഇറങ്ങി ഓടിയതോടെ വലിയ അപകടം ഒഴിവായി.