ലൂസിഫറിലൂടെ മലയാളസിനിമയിൽ 200 കോടിയെന്ന ബോക്‌സോഫീസ് ചരിത്രം സൃഷ്‌ടിച്ച സംവിധായകനാണ് പൃഥ്വിരാജ്. സൂപ്പർതാര പദവിയിൽ നിന്ന് സൂപ്പർഹിറ്റ് സംവിധായകനായി പൃഥ്വി മാറുകയയിരുന്നു. സിനിമയുടെ മിന്നും വിജയത്തിനൊപ്പം വീട്ടിലേക്ക് പുതിയ അതിഥിയെയും സ്വീകരിച്ചിരിക്കുകയാണ് പൃഥ്വിയും ഭാര്യ സുപ്രിയയും. ആഡംബര എസ്.യു.വിയായ റേഞ്ച് റോവർ വോഗാണ് താരകുടുംബത്തിലെ ഈ പുതിയ അതിഥി. പൃഥ്വിയും സുപ്രിയയും ചേർന്ന് കാർ സ്വീകരിക്കുന്ന ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. പൃഥ്വിയുടെ മകൾ അലംകൃതയ്‌ക്ക് ഇനി കൂട്ടായല്ലോ എന്നാണ് ചിലർ ചോദിക്കുന്നത്. അപ്പോൾ പിന്നെ ലംബോർഗിനി എന്തുചെയ്യുമെന്നാണ് മറ്റു ചിലർക്ക് അറിയേണ്ടത്. അതോടൊപ്പം തന്നെ പൃഥ്വിയുടെ വാച്ചും ഇപ്പോൾ ചർച്ചയാകുന്നുണ്ട്. ലംബോർഗിനി ഓടിക്കുന്ന ചിത്രത്തിലാണ് ഈ വാച്ചുള്ളത്. റോയൽ ഓക്കിന്റെ ഓഫ്ഷോർ ഡൈവർ എന്ന അത്യാഡംബരനാണ് ഈ ചങ്ങാതി. ഇന്ത്യയിൽ 20 ലക്ഷത്തിന് പുറത്താണ് ഇതിന് വില. എന്തായാലും മലയാള സിനിമയ്‌ക്ക് 200 കോടിത്തിളക്കം സമ്മാനിച്ച സംവിധായകന് 'അൽപം ആഡംബര'മൊക്കെയാകാം എന്നാണ് ആരാധകരുടെ കമന്റ്.
View this post on Instagram A post shared by Supriya Menon Prithviraj (@supriyamenonprithviraj) on Jun 14, 2019 at 11:14pm PDT
കലാഭവൻ ഷാജോൺ സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേയിലാണ് പൃഥ്വി ഇപ്പോൾ അഭിനയിക്കുന്നത്.