ആലപ്പുഴ: മാവേലിക്കര വള്ളിക്കുന്നത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ തീവച്ചുകൊന്നു. സൗമ്യ പുഷ്കർ(30) ആണ് മരിച്ചത്. സംഭവത്തിൽ പ്രതി പിടിയിലായി. സൗമ്യ ഡ്യൂട്ടി കഴിഞ്ഞ് വരുന്ന വഴി കാറിടിച്ചു വീഴ്ത്തി പ്രതി ആക്രമിക്കുകയായിരുന്നു. ശേഷം പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപെടുത്തിയതായാണ് വിവരം. ആക്രമണത്തിനിടെ പ്രതിക്കും പൊള്ളലേറ്റിട്ടുണ്ട്.