തിരുവനന്തപുരത്ത്, ഒരു സ്ഥാപനത്തിനകത്ത് ഒരു പാമ്പിനെ കണ്ടു എന്ന് പറഞ്ഞ് രാവിലെ തന്നെ വാവയ്ക്ക് കാൾ എത്തി. സ്ഥലത്ത് എത്തിയ ഉടൻ തന്നെ വാവ പാമ്പിനെ കണ്ടു. വില്ലുന്നി പാമ്പ്, കുറച്ച് നേരം വാവയ്ക്ക് പിടി കൊടുക്കാതെ ഓടിക്കളിച്ചെങ്കിലും അവസാനം ഒരു ചെടിച്ചട്ടിയുടെ അടിയിൽ ഒളിച്ചു. അവിടെ നിന്ന് വാവ അതിനെ പിടികൂടി.. തുടർന്ന് അവിടെ അടുക്കിവച്ചിരിക്കുന്ന പ്ലാസ്റ്റിക്കിലുള്ള ചെറിയ ചെടിച്ചടികൾ പരിശോധിച്ചപ്പോൾ ഒന്നിനകത്ത് അതാ ഇരിക്കുന്നു.
മറ്റൊരു പാമ്പ്. ഇത് വില്ലത്തി പാമ്പ് അല്ല. ചുമർ പാമ്പ്, ചട്ട പൊഴിക്കാനുള്ള ശ്രമത്തിലാണ്. ഉടൻ തന്നെ വാവ അതിനെ പിടികൂടി. അപ്പോഴാണ് അവിടെ നിന്നവർ ആ കാഴ്ച കണ്ടത്. മറ്റൊരു പാമ്പിന്റെ വാൽ. ഒരു പാമ്പിനെ പിടികൂടാൻ എത്തിയ വാവയ്ക്ക് കിട്ടാൻ പോകുന്നത് മൂന്നാമത്തെ പാമ്പിനെ.... കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്
വീഡിയോ