1. മാവേലിക്കരയില്‍ പൊലീസുകാരിയെ ചുട്ടുക്കൊന്നും. വള്ളിക്കുന്നം സ്റ്റേഷനിലെ സി.പി.ഒ സൗമ്യയെ ആണ് തീകൊളുത്തി കൊലപ്പെടുത്തിയത്. സ്‌കൂട്ടറില്‍ പോയ സൗമ്യയെ ബൈക്കില്‍ എത്തിയ യുവാവ് ഇടിച്ചിട്ട ശേഷം പെട്രോള്‍ ഒഴിച്ച തീ കൊളുത്തുക ആയിരുന്നു. ആക്രമിയായ യുവാവ് പൊലീസ് പിടിയില്‍. ഇയാള്‍ക്കും പൊള്ളലേറ്റിട്ടുണ്ട്.
2. കൊട്ടാരക്കരയില്‍ കെ.എസ്.ആര്‍.ടി.സി ബസിന് തീ പിടിച്ച് 13 പേര്‍ക്ക് ഗുരുതര പരിക്ക്. കൊട്ടാരക്കരയ്ക്ക് അടുത്ത് വയയ്ക്കലില്‍ കെ.എസ്.ആര്‍.ടി.സി ബസും സിമന്റ് മികിസിംഗും വാഹനവുമായി കൂട്ടിയിച്ചാണ് അപകടം നടന്നത്. പരിക്കേറ്റ നാല് പേരുടെ നില ഗുരുതരമാണ്. അപകടത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ് പൂര്‍ണമായും കത്തി നശിച്ചു. ബസ് ഡ്രൈവര്‍ പ്രകാശനെയും കണ്ടക്ടര്‍ സജീവനെയും മറ്റ് രണ്ട് യാത്രക്കാരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ 9 പേരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
3. എല്‍.ഡി.എഫിന് എതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍.എന്‍.എസ്. ലോക്സഭ തിരഞ്ഞെടുപ്പില്‍ വിശ്വാസത്തെ തൊട്ട് കളിച്ചത് എല്‍.ഡി.എഫിനും ബി.ജെ.പിയ്ക്കും തിരിച്ചടിയായെന്ന് എന്‍.എസ്.എസ്. ഇടത് സര്‍ക്കാരിന്റെ തെറ്റായ നടപടി വന്‍ പരാജയത്തിന് കാരണമായി. വിശ്വാസ സംരക്ഷണ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ വരുത്തിയത് വന്‍ വീഴ്ച.
4. പ്രശ്നം പരിഹരിക്കുന്നതില്‍ കേന്ദ്രവും വീഴ്ച വരുത്തിയെന്നും എന്‍.എസ്.എസ് മുഖപത്രമായ സര്‍വീസസില്‍ വിമര്‍ശനം. ആലപ്പുഴ സീറ്റില്‍ മറിച്ചൊരു ഫലമുണ്ടായത് മുന്നണിയിലെ പ്രാദേശിക ഭിന്നതമൂലമാണ് എന്നും ലേഖനത്തില്‍ പറയുന്നു. ശബരിമല വിഷയത്തില്‍ അനാദരവ് കാട്ടിയപ്പോള്‍ ജാതി ഭേദമന്യേ വിശ്വാസികള്‍ ഒന്നിച്ചു. മത സ്വാതന്ത്ര്യവും വിശ്വാസവും സംരക്ഷിക്കാന്‍ സര്‍ക്കാരുകള്‍ക്ക് ബാധ്യതയുണ്ടെന്നും ലേഖനത്തില്‍ പരാമര്‍ശം
5. ബംഗാളിലെ ഡോക്ടര്‍മാരുടെ സമരത്തില്‍ കേന്ദ്രം ഇടപെടുന്നു. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ മുഖ്യമന്ത്രിമാര്‍ക്ക് കത്ത് അയച്ചു. ജോലി ചെയ്യുന്ന ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പ് വരുത്തണം എന്ന് കേന്ദ്രം. ഡോക്ടര്‍മാര്‍ക്ക് എതിരായ അക്രമങ്ങളില്‍ കര്‍ശന നടപടി വേണെന്ന് ആവശ്യം. മമത അടക്കമുള്ള മുഖ്യമന്ത്രിമാര്‍ക്കാണ് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം.
6. ഡോക്ടര്‍മാരുടെ സമരം ആറാം ദിവസവും തുടരുന്നതിനിടെ സമവായത്തിന് മുഖ്യമന്ത്രി മമത ബാനര്‍ജി ശ്രമിക്കുന്നതായ സൂചനകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. 48 മണിക്കൂറിനുള്ളില്‍ പ്രശ്നം പരിഹപരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം തുടരമെന്നാണ് മുഖ്യമന്ത്രി മമതയ്ക്ക് ഡോക്ടര്‍മാര്‍ അന്ത്യശാസനം നല്‍കിയിരുന്നു. ഡോക്ടര്‍മാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അഖിലേന്ത്യ തലത്തില്‍ പണിമുടക്കിന് ആഹ്വാനം ചെയ്തതോടെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുക ആണ്
7. സമരം ഒത്തു തീര്‍ക്കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടിയും ബംഗാള്‍ ഗവര്‍ണറും മമത ബാനര്‍ജിയോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് സമരത്തില്‍ നിന്ന് പിന്മാറണമെന്ന് മമത ആവശ്യപ്പെട്ടെങ്കിലും ഡോക്ടര്‍മാര്‍ ആവശ്യം തള്ളുക ആയിരുന്നു. മുഖ്യമന്ത്രി മമത നിരുപാധികം മാപ്പുപറയണം എന്നാണ് ഡോക്ടര്‍മാരുടെ ആവശ്യം.
8. ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രോങ്കോ മുളയ്ക്കല്‍ പ്രതിയായ കന്യാസ്ത്രീ പീഡന കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത് റദ്ദാക്കി. വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷിന്റെ സ്ഥലം മാറ്റം ആണ് റദ്ദാക്കിയത്. ഇടുക്കിയിലേക്ക് ആയിരുന്നു സ്ഥലം മാറ്റിയത്. കേസിന് നേതൃത്വം നല്‍കിയ എസ്.പി ഹരിശങ്കറെ കൊല്ലത്തേക്കും മാറ്റിയിരുന്നു
9. ബീഹാറിലെ മുസഫര്‍പുരില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 66 ആയി. ഈ മാസം മാത്രം നൂറില്‍ അധികം കുട്ടികളെ ആണ് അസുഖം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുസഫര്‍പ്പൂരില്‍ രണ്ടാഴ്ചയ്ക്കിടെ മരിച്ച 66 പേരും പത്തു വയസില്‍ താഴെയുള്ള കുട്ടികളാണ്. എന്നാല്‍ കുട്ടികള്‍ക്ക് മസ്തിഷ്‌ക ജ്വരം അല്ല ഹൈപ്പോഗ്‌ളൈസീമിയ എന്ന രോഗം ആണ് എന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം.
10. കൊച്ചി വിമാന താവളത്തിലെ റണ്‍വേയുടെ റീ കാര്‍പ്പറ്റിംഗ് പ്രവര്‍ത്തനം നവംബറില്‍ ആരംഭിക്കും. 10 വര്‍ഷം കൂടുമ്പോള്‍ ചെയ്യേണ്ട റണ്‍വേ നവീകരണം തുടങ്ങുന്നതിനാല്‍ നവംബര്‍ 20 മുതല്‍ നാല് മാസത്തേക്ക് വിമാന താവളത്തില്‍ നിന്ന് പകല്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഈ കാലയളവില്‍ പകല്‍ സര്‍വീസുകള്‍ രാത്രിയിലേക്ക് മാറ്റും
11. മധ്യപ്രദേശില്‍ നിപ വൈറസ് മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്. മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്, സംസ്ഥാനത്തെ ഗുണ, ഗ്വാളിയോര്‍ ജില്ലകളില്‍. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ നൂറ് കണക്കിന് വവ്വാലുകള്‍ കൂട്ടത്തോടെ ചത്തതോടെ ആണ് നിപ വൈറസിന്റെ സാന്നിധ്യം പരിശോധിച്ചത്. 250 ഓളം വവ്വാലുകള്‍ ചത്ത് ഒടുങ്ങിയതായി ജില്ലാ അഡ്മിനിസ്‌ട്രേഷന്‍. ചത്ത വവ്വാലുകളുടെ സാമ്പിളുകള്‍ ഭോപ്പാലിലെ വെറ്റിനറി ലാബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട് എന്ന് വെറ്റിനറി ഡോക്ടര്‍ ബി.എസ് ഥാക്കറെ. കടുത്ത ചൂടും ഉയര്‍ന്ന താപനിലയുമാണ് വവ്വാലുകള്‍ കൂട്ടത്തോടെ മരണപ്പെടാന്‍ ഉണ്ടായ കാരണം എന്നാണ് പ്രാഥമിക നിഗമനമെന്നും ഥാക്കറെ. സംസ്ഥാനത്ത് മുന്നറിയിപ്പ് നല്‍കിയത്, എന്നാല്‍ കേരളത്തില്‍ നിപ വൈറസിന്റെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍.
12. ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മഴ മൂലം മൂന്ന് മത്സരങ്ങള്‍ ഉപേക്ഷിക്കേണ്ടി വന്ന സാഹചര്യത്തില്‍ ഉണ്ടായ ആകെ നഷ്ടം 200 കോടി എന്ന് കണക്കുകള്‍. മൂന്ന് കളികളാണ് മഴമൂലം പൂര്‍ണ്ണമായും മുടങ്ങിയത്. പ്രതികൂല കാലാവസ്ഥ കാരണം ഏറ്റവും കൂടുതല്‍ നഷ്ടം ഉണ്ടായത് മത്സരങ്ങളുടെ സംപ്രേക്ഷണ അവകാശം സ്വന്തമാക്കിയ സ്റ്റാര്‍ ഗ്രൂപ്പിനാണ്. പരസ്യ വരുമാനത്തില്‍ ഏകദേശം 140 കോടിയുടെ നഷ്ടമാണ് ഉണ്ടായത്
|