കൊച്ചി : ഡൽഹി മെട്രോയിൽ സ്ത്രീകൾക്കു സൗജന്യയാത്രാ പ്രഖ്യാപനം നടത്തിയ ആം ആദ്മി സർക്കാർ നിലപാടിനെ ഇ. ശ്രീധരൻ എതിർക്കുന്നതിന്റെ കാരണമെന്തെന്ന് വെളിപ്പെടുത്തണമെന്ന് പാർട്ടി എം.പി നാരായൺദാസ് ഗുപ്ത ആവശ്യപ്പെട്ടു. കൊച്ചിയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യ എറണാകുളം ശാഖ സംഘടിപ്പിച്ച ജി.എസ്.ടി സെമിനാറിൽ പങ്കെടുക്കാൻ എത്തിയ ഗുപ്ത മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. സ്ത്രീകൾക്ക് കൂടുതൽ സുരക്ഷിതമായ യാത്ര ഉറപ്പാക്കുകയാണ് ലക്ഷ്യം. അതിനായി ചെലവാകുന്ന തുക ഡൽഹി സർക്കാർ തിരിച്ചുനൽകുന്നതോടെ ഡൽഹി മെട്രോ റെയിലിനു കൂടുതൽ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ കഴിയും. ഇക്കാര്യത്തിൽ അവസാനവാക്ക് പറയേണ്ടത് ഡൽഹി മെട്രോ റെയിൽ കോർപറേഷനാണ്.
ഡൽഹിയിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ കഴിഞ്ഞു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരം നിലനിറുത്തും.