palarivattom-bridge

കൊച്ചി: പണി തീർന്നു മൂന്നു വർഷത്തിനുള്ളിൽ ഉണ്ടാകുന്ന കേടുപാടുകൾ പരിഹരിക്കാൻ കരാറുകാരനുള്ള ബാദ്ധ്യതയും അവകാശവും പാലാരിവട്ടം മേൽപ്പാലം പണിതയാൾക്കും അനുവദിക്കണമെന്ന് കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കേടുപാടുകൾ തിട്ടപ്പെടുത്തി തിരുത്തലിനു നിർദേശിക്കേണ്ടത് കിറ്റ്‌കോ ആയിരുന്നു. എന്നാൽ കിറ്റ്‌കോ നോട്ടീസ് നൽകിയിട്ടില്ല. മേൽപ്പാലത്തിന്റെ കേടുപാടുകൾ ആദ്യം കണ്ടുപിടിച്ചതും റിപ്പോർട്ട് ചെയ്തതും കരാറുകാരൻ തന്നെയാണ്. ചെന്നൈ ഐ.ഐ.ടി നിർദേശിച്ച തിരുത്തലുകളാണ് കരാറുകാരൻ ഇപ്പോൾ ചെയ്യുന്നത്. നിയമ തടസങ്ങൾ ഉന്നയിക്കാതെ തിരുത്തലുകൾ നടത്തുന്ന കരാറുകാരനെ കേസിൽപ്പെടുത്തുന്നതും റെയ്ഡ് നടത്തുന്നതും അനീതിയാണെന്ന് അസോസിയേഷൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.