tovino-thomas

ടോവിനോ തോമസിനെ നായകനാക്കി സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ‘ആൻഡ് ദ് ഓസ്കാർ ഗോസ് ടുവിന്റെ ട്രെയിലർ പുറത്തിറങ്ങി. സിനിമാ സംവിധായകനാനുള്ളആഗ്രഹത്തോടെ നടക്കുന്ന യുവാവായിട്ടാണ് ടൊവിനോ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. അനു സിത്താരമാണ് നായിക.

പത്താമാരിക്ക് ശേഷം അലി അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിൽ ഒരു ചലച്ചിത്ര സംവിധായകന്റെ വേഷത്തില്‍ ടൊവിനോ എത്തുമ്പോള്‍ പത്രപ്രവര്‍ത്തകയുടെ വേഷത്തിലാണ് അനു സിത്താര എത്തുന്നത്. പത്തേമാരിക്ക് ശേഷം റസൂൽ പൂക്കുട്ടി സലിം അഹമ്മദ് ചിത്രത്തിൽ ശബ്ദസംവിധാനം നിർവഹിക്കുന്നു.

ശ്രീനിവാസന്‍, സിദ്ധിഖ്, സലിം കുമാർ, ലാൽ, അപ്പാനി രവി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. മധു അമ്പാട്ടാണ് ഛായാഗ്രഹണം..ബിജിബാലാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.