മാവേലിക്കര : വള്ളികുന്നത്ത് വനിത പൊലീസ് ഉദ്യോഗസ്ഥയെ തീകൊളുത്തി കൊന്നത് സ്കൂട്ടറിനെ കാറിടിച്ച് വീഴ്ത്തിയശേഷം. ആലുവയിലെ ട്രാഫിക് പോലീസുകാരനായ അജാസാണ് ക്രൂരകൃത്യത്തിന് പിന്നിൽ.
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ സൗമ്യ കുടുംബ വീട്ടിലേക്ക് പോകാനായി സ്‌കൂട്ടറുമായി ഇറങ്ങിയതായിരുന്നു. വീടിനു മുന്നിലുള്ള ഇടവഴിയില്‍ എത്തിയപ്പോവാണ് കാറിലെത്തിയ പ്രതി സൗമ്യയുടെ സ്കൂട്ടർ ഇടിച്ച് വീഴ്ത്തിയത്. തുടർന്ന് വാളെടുത്ത് വെട്ടുകയായിരുന്നു. വെട്ടേറ്റ സൗമ്യ രക്ഷപ്പെടാനായി അടുത്തവീട്ടിലേക്ക് ഓടിക്കയറിയെങ്കിലും അജാസ് പിന്നാലെ ചെന്ന് അവിടെ വെച്ച് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു.
സൗമ്യയെ തീ കൊളുത്തി കൊന്ന ശേഷം പ്രതി അജാസ് സ്വയം തീകൊളുത്തുകയായിരുന്നു എന്നാണ് നിഗമനം. ഇയാൾക്ക് 50% പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തിന് ദൃക്സാക്ഷികളുണ്ടോ എന്നതിനെക്കുറിച്ച് കൂടുതൽ വിവരം ലഭിക്കാത്തതിനാൽ എന്താണ് സംഭവിച്ചതെന്ന് പൊലീസിന് വ്യക്തതയില്ല. വള്ളികുന്നം സ്റ്റേഷനിൽ സിവിൽ പൊലീസ് ഓഫിസറാണ് കൊല്ലപ്പെട്ട സൗമ്യ പുഷ്‌കരൻ(31). ജൂൺ ഒമ്പത് മുതൽ ലീവിലായിരുന്നു അജാസ്. 33 വയസുകാരനായ ഇയാൾഅവിവാഹിതനാണ്.