news

1. നടുറോഡില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ചുട്ടുകൊന്നു. മാവേലിക്കര വള്ളിക്കുന്നതിന് അടുത്ത് കാഞ്ഞിപ്പുഴയില്‍ ആണ് സംഭവം. വള്ളിക്കുന്ന് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ സൗമ്യ പുഷ്‌കരനാണ് മരിച്ചത്. സ്‌കൂട്ടറില്‍ പോവുക ആയിരുന്ന സൗമ്യയെ ഇടിച്ചു വീഴ്ത്തിയ ശേഷം പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപെടുത്തുക ആയിരുന്നു. എറണാകുളത്ത് ജോലിചെയ്യുന്ന അജാസ് അന്ന ആളാണ് കൃത്യത്തിന് പിന്നില്‍. ഇയാളും പൊലീസുകാരന്‍ ആണ്. ഇയാള്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. വണ്ടിയിടിച്ച് വീണ സൗമ്യയെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷമാണ് തീ കൊളുത്തിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. വൈകിട്ട് 3.30 ഓടെ ആയിരുന്നു സംഭവം
2. ഗുരുതമായി തീ പൊള്ളലേറ്റ സൗമ്യ സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. അക്രമം നടത്തിയ ആളേയും ഇയാള്‍ സഞ്ചരിച്ച കാറും ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. മലപ്പുറം സ്വദേശിയായ ഒരു പൊലീസുകാന്‍ ആണ് അക്രമം നടത്തിയത് എന്ന സൂചന ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. വിവരം അറിഞ്ഞ് കായകുളം, ചെങ്ങന്നൂര്‍ ഡിവൈ.എസ.്പിമാര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. സംഭവ സ്ഥലത്തേക്ക് കൂടുതല്‍ പൊലീസുകാരെ ഇപ്പോള്‍ വിന്യസിച്ചിട്ടുണ്ട്. പൂര്‍ണമായും കത്തിക്കരിഞ്ഞ സൗമ്യയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കി ഉടനെ മോര്‍ച്ചറിയിലേക്ക് മാറ്റും. പൊതു ജനങ്ങളെ ഇവിടേക്ക് പൊലീസ് പ്രവേശിപ്പിച്ചിട്ടില്ല. മൂന്ന് കുട്ടികളുടെ അമ്മയാണ് സൗമ്യ ഇവരുടെ ഭര്‍ത്താവ് വിദേശത്താണ്.
3. സൗമ്യ പൊലീസ് സ്റ്റേഷനില്‍ നിന്നും ഇറങ്ങുമ്പോള്‍ മുതല്‍ പ്രതി കാറില്‍ ഇവരെ പിന്തുടര്‍ന്നിരുന്നു എന്നാണ് ലഭ്യമായ വിവരം. ഇതിനും മുന്‍പും സൗമ്യയെ ഇയാള്‍ പിന്തുടര്‍ന്നിരുന്നോ എന്ന കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതിക്ക് സൗമ്യയോട് മുന്‍ വൈരാഗ്യം ഉണ്ടെന്നും തീര്‍ത്തും ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്നും പൊലീസ് വൃത്തങ്ങള്‍ പറയുന്നു.
4. ലോക്സഭ തിരഞ്ഞെടുപ്പില്‍ രാജ്യത്ത് നമ്പര്‍ വണ്‍ ആയെങ്കിലും കേരളത്തില്‍ താമര വിരിയാത്തതിന്റെ കാരണം കണ്ടെത്താന്‍ ഒരുങ്ങി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ. ദക്ഷിണേന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍ ഭരണം പിടിക്കാനുള്ള ശക്തി കൈവരിക്കാന്‍ ആവണമെന്ന് ബി.ജെ.പിക്ക് നിര്‍ദ്ദേശം നല്‍കിയതായി വിവരം. ഇതിന്റെ ആദ്യ ഘട്ടം എന്നവണ്ണം പാര്‍ട്ടിയില്‍ സംഘടനാ തിരഞ്ഞെടുപ്പ് ഉടന്‍ നടക്കും. നീണ്ട എട്ടു വര്‍ഷത്തിന്റെ ഇടവേളയ്ക്ക് ശേഷമാണ് ബി.ജെ.പി കേരള ഘടകത്തില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടക്കുന്നത്.


5. മിസോറാം ഗവര്‍ണറായി കുമ്മനം ചുമതല ഏറ്റതോടെയാണ് മുതിര്‍ന്ന നേതാവായ പി.എസ് ശ്രീധരന്‍ പിള്ളയെ താത്കാലിക അദ്ധ്യക്ഷനാക്കി മാറ്റുക ആയിരുന്നു. അദ്ധ്യക്ഷ പദവിയിലേക്ക് പാര്‍ട്ടിയിലെ വിവിധ ഗ്രൂപ്പുകള്‍ അവകാശവാദം ഉയര്‍ത്തിയതോടെ ആണ് പി.എസ് ശ്രീധരന്‍ പിള്ളയ്ക്ക് നറുക്ക് വീണത്.
6. എന്നാല്‍ സംഘടനാ തിരഞ്ഞെടുപ്പിലേക്ക് പോകുമ്പോള്‍ അടിത്തട്ടിലുള്‍പ്പടെ ശക്തമായ പിന്തുണ ഉറപ്പാക്കിയാലേ ശ്രീധരന്‍ പിള്ളയ്ക്ക് തത്സ്ഥാനത്ത് തുടരാന്‍ ആവുകയുളളൂ. ലോക്സഭ തിരഞ്ഞെടുപ്പില്‍ അടക്കം പാര്‍ട്ടിക്കുള്ളില്‍ അദ്ദേഹത്തിന് എനതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ശ്രീധരന്‍ പിള്ളയ്‌ക്കൊപ്പം കെ.സുരേന്ദ്രന്‍, എം.ടി രമേശ്, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ക്കാണ് അദ്ധ്യക്ഷ പദവിയേക്കുള്ള സാദ്ധ്യത കല്‍പ്പിക്കപ്പെടുന്നത്
7. കേരളത്തെ ഭീതിയില്‍ ആഴ്ത്തിയ നിപ ഭീതി ഒഴിഞ്ഞെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ജൂലായ് 15 വരെ നിരീക്ഷണം തുടരും. അതിതീവ്ര നിരീക്ഷണത്തിന്റെ ആവശ്യം ഇനിയില്ല. ആധുനിക സംവിധാനങ്ങളോടെ ഉള്ള വൈറോളജി ലാബ് നിര്‍മിക്കുമെന്നും മന്ത്രി. ആശങ്ക പൂര്‍ണമായി ഒഴിഞ്ഞെങ്കിലും സംസ്ഥാനം നിപ വിമുക്തമായെന്ന് പ്രഖ്യാപിക്കാറായിട്ടില്ല
8. ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ സാമ്പിളുകളില്‍ നിന്ന് വൈറസ് സാന്നിധ്യം പൂര്‍ണമായും ഒഴിഞ്ഞതായി കളമശേരി മെഡിക്കല്‍ കോളേജിലെ ലാബില്‍ കണ്ടെത്തി. പൂനൈയിലെ പരിശോധന ഫലം കൂടി ലഭിച്ച ശേഷമേ ഇക്കാര്യത്തില്‍ അന്തിമ സ്ഥിരീകരണം ഉണ്ടാകൂ. രോഗിയുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന 283 പേരാണ് നിരീക്ഷണത്തിലുള്ളത്.
9. മിഥുനമാസ പൂജകള്‍ക്കായി ശബരിമലനട തുറന്നു. വൈകന്നേരം 5 ന് ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിദ്ധ്യത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.എന്‍.വാസദേവന്‍ നമ്പൂതിരി ശ്രീകോവില്‍ നട തുറന്ന് ദീപം തെളിച്ചു. തുടര്‍ന്ന് തന്ത്രി ഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍, ബോര്‍ഡ് അംഗം കെ.പി.ശങ്കരദാസ് എന്നിവര്‍ അയ്യപ്പ ദര്‍ശനത്തിനായി എത്തിയിരുന്നു. ക്ഷേത്ര മേല്‍ശാന്തിയും പരികര്‍മ്മികളും എത്തി പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയില്‍ അഗ്നി പകര്‍ന്ന ശേഷമാണ് ഇരുമുടികെട്ടേന്തിയ അയ്യപ്പഭക്തരെ പതിനെട്ടാം പടികയറി ദര്‍ശനം നടത്താന്‍ അനുവദിച്ചുള്ളൂ.
10. വായു ചുഴലിക്കാറ്റിന്റെ സഞ്ചാര പാത മാറ്റം വരുന്നതായി കേന്ദ്ര ഭൗമ ശാസ്ത്ര വകുപ്പ്. നിലവില്‍ വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ ഒമാന്‍ തീരത്തേക്ക് നീങ്ങുന്ന കാറ്റ് എതിര്‍ദിശയിലേക്ക് തിരിഞ്ഞ് ഗുജറാത്ത് തീരത്തേക്ക് നീങ്ങാന്‍ സാധ്യത എന്നും മുന്നറിയിപ്പ്. 17,18 തീയതികളില്‍ ഗുജറാത്തിലെ കച്ചില്‍ ചുഴലിക്കാറ്റ് ആഞ്ഞടിക്കും. ചുഴലിക്കാറ്റ് ഞായറാഴ്ചയോടെ മണിക്കൂറില്‍ 80 മുതല്‍90 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കും.