ഓവൽ: ക്യാപ്റ്റൻ ആരോൺ ഫിഞ്ചിന്റെ നേതൃത്വത്തിൽ ആസ്ട്രേലിയൻ ബാറ്റിംഗ് നിരയുടെ വെടിക്കെട്ട് പ്രകടനത്തിൽ പിറന്നത് 334 റൺസ്. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക അവസാന റിപ്പോർട്ട് ലഭിക്കുമ്പോൾ 9 ഓവറിൽ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 74 റൺസ് എന്ന നിലയിലാണ്.
അവസാന ഓവറുകളിൽ വിക്കറ്റുകൾ തുടർച്ചയായി നഷ്ടപ്പെട്ടെങ്കിലും തുടക്കത്തിലും മധ്യനിര പുറത്തെടുത്ത ബാറ്റിംഗ് പ്രകടനമാണ് ആസ്ട്രേലിയയെ കൂറ്റൻ സ്കോറിലെത്തിച്ചത്.
ആരോൺ ഫിഞ്ച് 132 പന്തിൽ 15 ഫോറും അഞ്ചു സിക്‌സും സഹിതം 153 റൺസ് അടിച്ചെടുത്തു. 59 പന്തിൽ 73 റൺസുമായി സ്റ്റീവ് സ്മിത്ത് ഫിഞ്ചിന് പിന്തുണ നല്‍കി. പിന്നീട് മാക്‌സ്‌വെൽ അഞ്ചു ഫോറും ഒരു സിക്‌സും സഹിതം 25 പന്തിൽ 46 റൺസെടുത്ത് ദൗത്യം പൂർത്തിയാക്കി.
ഓപ്പണിംഗ് വിക്കറ്റിൽ ഫിഞ്ചും വാർണറും ചേർന്ന് 80 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. മൂന്നാം വിക്കറ്റിൽ സ്മിത്തുമൊത്ത് 173 റൺസ് അടിച്ചുകൂട്ടി. 49-ാം ഓവറിൽ കാരിയേയും കമ്മിൻസിനേയും റൺഔട്ടാക്കി ഉദാന ലങ്കയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തു.