indrajith

ഇന്ദ്രജിത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ആഹാ'യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ മോഹൻലാലിന്റെ ഒൗദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി. സാസാ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രേം അബ്രഹാം നിർമ്മിച്ച് എഡിറ്റർ കൂടിയായ ബിബിൻ പോൾ സാമുവേലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്പോർട്സ് പശ്ചാത്തലത്തിലുള്ള ചിത്രത്തിൽ ഇന്ദ്രജിത്ത് വളരെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

ടോബിട് ചിറയത്ത് തിരക്കഥ എഴുതുന്ന 'ആഹാ'യുടെ ഛായാഗ്രഹണം നിർവഹിക്കുന്നത് പോളിഷ് സിനിമാട്ടോഗ്രാഫർ ആർതർ സ്വാർസ്ക്കിയുടെ അസോസിയേറ്റ് ആയ രാഹുൽ ബാലചന്ദ്രനാണ്. ഗായിക സയനോരാ ഫിലിപ്പാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. താര നിർണ്ണയം നടന്നു വരുന്ന 'ആഹാ'യുടെ ചിത്രീകരണം ഉടൻ ആരംഭിക്കും.

വടംവലിയെ കേരളത്തിന്റെ ജനകീയ കായിക വിനോദമാക്കിയ, 2008- ലെ വടംവലി സീസണിൽ എഴുപത്തി മൂന്നു മത്സരങ്ങളില്‍ എഴുപത്തി രണ്ടിലും ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കിയ വടംവലിയിലെ മികച്ച ടീം ആയ 'ആഹാ നീലൂര്‍' പേരിലാണ് ചിത്രം പുറത്തിറങ്ങുന്നത്.

indrajith