pj-joseph-

കോട്ടയം: ജോസ് കെ മാണി വിഭാഗം നാളെ കോട്ടയത്ത് വിളിച്ചുചേർക്കുന്ന ബദൽ സംസ്ഥാന കമ്മിറ്റിക്കെതിരെ പി.ജെ.ജോസഫ് രംഗത്തെത്തി. സംസ്ഥാന കമ്മിറ്റി വിളിക്കാൻ ആർക്കും അധികാരമില്ലെന്നും നീക്കം ഭരണഘടനാ വിരുദ്ധമെന്നും ജോസഫ് കുറ്റപ്പെടുത്തി. ക്ഷണം കിട്ടിയാലും യോഗത്തിൽ പങ്കെടുക്കില്ലെന്നും ജോസഫ് പറഞ്ഞു.

സംസ്ഥാന കമ്മിറ്റി വിളിക്കണമെന്ന ആവശ്യം പി.ജെ.ജോസഫ് അംഗീകരിക്കാത്തതാമ് ജോസഫ് വിഭാഗത്തിന്റെ പുതിയ നീക്കത്തിന് പിന്നിൽ. നാളെ ഉച്ചയ്ക്ക് രണ്ടിന് കോട്ടയം സി.എസ്.ഐ ഹാളിലാണ് സംസ്ഥാന കമ്മിറ്റി യോഗം നടക്കുന്നത്. ജോസഫ് വിഭാഗം നേതാക്കൾക്ക് ഉൾപ്പെടെ ഇതുസംബന്ധിച്ച അറിയിപ്പ് നൽകിയിട്ടുണ്ട്..യോഗത്തിൽ ജോസ് കെ. മാണിയെ ചെയർമാനായി തിരഞ്ഞെടുക്കാനാണ് നീക്കം.