icc

മാഞ്ചസ്റ്റർ: ഇത്തവണത്തെ ലോകകപ്പിൽ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മത്സരമാണ് നാളത്തെ ഇന്ത്യ പാകിസ്ഥാൻ പോരാട്ടം. എന്നാൽ മത്സരത്തിന് മുമ്പ് ഇന്ത്യൻ നായകരൻ വിരാട് കോഹ്‌ലിക്ക് ആരാധകരോട് പറയാനുള്ളത് ഇത്രമാത്രമാണ്.

മത്സരം എല്ലാവരും കാണണമെന്നും ഇതൊരു സാധാരണ ക്രിക്കറ്റ് മത്സരമാണെന്നുമാണ് ആരാധകരോട് കോഹ്‌ലിക്കുള്ള സന്ദേശം. ലോകകപ്പ് എന്നല്ലാതെ ഇംഗ്ലണ്ടിൽ വന്ന ശേഷം മറ്റൊന്നിനെക്കുറിച്ചും ആലോചിക്കുന്നില്ല. അത് പാക്കിസ്ഥാനെതിരെയുള്ള മത്സരത്തിന് മുമ്പും മാറ്റമില്ല. രാജ്യത്തിനായി കളിക്കുന്ന ഏതൊരു മത്സരവും വികാരമുണർത്തകുന്നത് തന്നെയാണ്. ഒരു കളിയും മറ്റൊന്നിനേക്കാൾ പ്രാധാന്യം അർഹിക്കുന്നതല്ലെന്നും കോ‌ഹ്‌ലി പറഞ്ഞു. എല്ലാ കളിയും ഒരുപോലെ കാണാനാണ് ക്രിക്കറ്റർമാരെ രാജ്യത്തിനായി കളിക്കാന്‍ വേണ്ടി തിരഞ്ഞെടുക്കുന്നത്. പരസ്പരം നന്നായി അറിയുന്നതിനാൽ വലിയ ഒരു വെല്ലുവിളി ആണ് മുന്നിലുള്ളത്. മികച്ച ക്രിക്കറ്റ് തന്നെ കളിക്കണം. നന്നായി കളിക്കാൻ സാധിച്ചില്ലെങ്കിൽ ജയിക്കാനും സാധിക്കില്ലെന്നും കോഹ്‌ലി പറഞ്ഞു.