icc

ലണ്ടൻ : ഇന്ത്യ- പാക്കിസ്ഥാന്‍ ലോകകപ്പ് പോരാട്ടത്തിന് മുൻപ് ഇരുടീമുകളുടെയും എക്കാലത്തെയും മികച്ച ഏകദിന ടീമുകളെ തിരഞ്ഞെടുത്ത് ബി.ബി.സി സ്‌പോർട്സ്.

രോഹിത് ശർമ്മയും വീരേന്ദർ സെവാഗുമാണ് ഇന്ത്യക്കായി ഇന്നിംഗ് ഓപ്പൺ ചെയ്യുന്നത്. മൂന്നാം നമ്പറിൽ കോ‌ഹ്‌ലിയും നാലാം നമ്പറിൽ സാക്ഷാൽ സച്ചിനുമുണ്ട്. അടുത്തിടെ വിരമിച്ച യുവ്‌രാജ് സിംഗ് അഞ്ചാമതായി ഇടംപിടിച്ചു. ആറാമത് എം.എസ്. ധോണിയും എഴാമത് ഇന്ത്യക്ക് ആദ്യമായി വേൾഡ് കപ്പി നേടിത്തന്ന കപിൽദേവുമാണ്.

അനിൽ കുംബ്ലയും ഹർഭജൻസിംഗുമാണ് സ്‌പിന്നർമാരായി ടീമിലുള്ളത്. സഹീർ ഖാനും ജസ്‌പ്രീത് ബുമ്രയുമാണ് സ്‌പെഷ്യലിസ്റ്റ് പേസർമാർ.

ഇന്ത്യൻ ഇലവൻ

രോഹിത് ശർമ്മ, വീരേന്ദർ സെവാഗ്, വിരാട് കോഹ്‌ലി, സച്ചിൻ ടെൻഡുൽക്കർ,​ യുവ്‌രാജ് സിംഗ്, എം.എസ്.ധോണി, കപിൽദേവ്, അനിൽ കുംബ്ലെ, ഹർഭജൻ സിംഗ്, സഹീർ ഖാൻ, ജസ്‌പ്രീത് ബുമ്ര.

പാക്കിസ്ഥാൻ ഇലവൻ

സയ്യിദ് അൻവർ, ഷാഹിദ് അഫ്രിദി, ഇൻസമാം ഉൾഹഖ്, മുഹമ്മദ് യൂസഫ്, ജാവേദ് മിയാൻദാദ്, ഇമ്രാൻ ഖാൻ, മൊയിൻ ഖാൻ, വസീം അക്രം, സഖ്‌ലൈൻ മുഷ്‌താഖ്, വഖാർ യൂനിസ്, ഷൊയൈബ് അക്‌തർ.

The @BBCSport readers were asked to vote for their all-time India and Pakistan ODIs.

The results are below. But who would win in a match between these two?

Reply using #bbccricket

You can still vote for your XIs!
🇮🇳 https://t.co/KnQIwQwBko
🇵🇰 https://t.co/ui8Xk6Mcvo#INDvPAK pic.twitter.com/TvcBNkjhnG

— Test Match Special (@bbctms) June 15, 2019