crime

വാഷിംഗ്ടൺ: 14കാരനെ നഗ്നചിത്രങ്ങൾ കാണിച്ച് വശീകരിക്കാൻ ശ്രമിച്ച യുവതിക്ക് ഇനി ഏഴുവർഷം ജയിലിൽ കിടക്കാം. നഗ്ന ചിത്രങ്ങൾ അയച്ചുകൊടുത്ത് ആൺകുട്ടിയെ ലൈംഗികബായി ഉപയോഗിക്കാൻ ശ്രമിച്ച കേസിലാണ് അമേരിക്കയിലെ അരിസോണ സ്വദേശിയായ 34 വയസുള്ള ലിസ കോണിന് കോടതി ശിക്ഷവിധിച്ചത്. ലിസ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തുകയും ശിക്ഷ വിധിക്കുകയും ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യാൻശ്രമിച്ചതിനാണ് ശിക്ഷ വിധിച്ചത്.

ഓണ്‍ലൈനിൽ എക്‌സ് ബോക്‌സ് വീഡിയോ ഗെയിം കളിക്കുന്നതിനിടെയാണ് ലിസ കോൺ കുട്ടിയെ വശീകരിക്കാൻ ശ്രമിച്ചത്. അയച്ചുകൊടുത്ത നഗ്നചിത്രങ്ങൾ കുട്ടിയുടെ പിതാവ് കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് കുട്ടിയുടെ പിതാവ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.