മഴക്കാലത്ത് മാരകമായ പല പകർച്ചപ്പനികൾക്കും കാരണം കൊതുകാണ്. മഴവെള്ളം കെട്ടിനിൽക്കുന്ന സാഹചര്യം ഒഴിവാക്കുകയാണ് കൊതുകിനെ അകറ്റാനുള്ള പ്രധാന മാർഗം. വീടിന് സമീപത്ത് പാത്രങ്ങൾ, ചിരട്ട, ടയർ, ജാറുകൾ, ചെടിച്ചട്ടി എന്നിവയിൽ വെള്ളം കെട്ടി നിൽക്കാതിരിക്കാൻ ശ്രദ്ധിക്കുക. മാലിന്യ സംഭരണികൾ , ടാങ്കുകൾ എന്നിവയിലും കൊതുക് മുട്ടയിടാൻ സാദ്ധ്യതയുള്ളതിനാൽ ഇവ തുറന്നിടരുത്. വീടിന് സമീപം മാലിന്യങ്ങൾ കൂട്ടിയിടരുത്. ദിവസവും വീടിനുള്ളിൽ വേപ്പില, തുളസി, തുമ്പ, കുന്തിരിക്കം ഇവയിലേതെങ്കിലും ഒന്ന് ഉപയോഗിച്ച് പുകയ്ക്കുക. സന്ധ്യാ നേരങ്ങളിൽ വാതിലും ജനലും അടച്ചിടുക. ജനാലകൾക്ക് നെറ്റ് പിടിപ്പിക്കുന്നത് വളരെ നല്ലത്. കൈയും കാലും പൂർണമായും മൂടുംവിധമുള്ള വസ്ത്രം ധരിക്കുക. പുറത്ത് പോകമ്പോൾ ചർമ്മത്തിൽ കൊതുകിനെ പ്രതിരോധിക്കുന്ന ലേപനങ്ങൾ പുരട്ടുക.