ശ്രീനഗർ: കാശ്മീരിൽ വീണ്ടും പുൽവാമ മോഡൽ ഭീകരാക്രമണത്തിന് തീവ്രവാദികൾ പദ്ധതിയിടുന്നതായി പാകിസ്ഥാൻ ഇന്ത്യയെ അറിയിച്ചു. ഭീകരാക്രമണത്തിനായി സ്ഫോടകവസ്തു നിറച്ച വാഹനം ഉപയോഗിച്ചേക്കുമെന്ന ഇന്റലിജൻസ് വിവരം പാക്കിസ്ഥാൻ ഇന്ത്യൻ ഹൈക്കമ്മീഷണർക്ക് കൈമാറി. അമേരിക്കയും ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകി.
അൽഖ്വയിദയുമായി ബന്ധമുള്ള ഒരു ഭീകരനെ ദിവസങ്ങൾക്ക് മുമ്പ് കാശ്മീരിലെ സുരക്ഷാ സൈന്യംകൊലപ്പെടുത്തിയിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ് അൽഖ്വയിദ പുൽവാമ മോഡൽ ആക്രമണം നടത്താൻ പദ്ധതിയിട്ടിരിക്കുന്നത് എന്നാണ് അറിയിപ്പ്. പുൽവാമയിലെ അവന്തിപ്പോറയിൽ നടത്തുമെന്നാണ് പാകിസ്ഥാന്റെ മുന്നറിയിപ്പ്. അമേരിക്കയ്ക്കും പാകിസ്ഥാൻ ഈ വിവരം കൈമാറിയിട്ടുണ്ട്. ആക്രമണം തടയാൻ ജമ്മുകാശ്മീരിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.