അശ്വതി : ജോലി അന്വേഷിക്കുന്നവർക്ക് അൽപ്പം അകലെയുള്ള കമ്പനികളിൽ ലഭിക്കും. കേസുകളിൽ വിജയം. പൂർവികസ്വത്ത് ലഭിക്കും. വിദ്യാഭ്യാസരംഗത്ത് മികച്ച നേട്ടം പ്രതീക്ഷിക്കാം.
ഭരണി: പല മേഖലകളിൽ കൂടിയും വിജയമുണ്ടാകും. വിദേശത്ത് ജോലിക്കുള്ള അവസരം വരും. സഹോദരന്മാർ തമ്മിൽ ഐക്യമുണ്ടാകും. വിവാഹത്തിന് അനുകൂലസമയം.
കാർത്തിക: വ്യാപാരത്തിൽ അഭിവൃദ്ധി. വാക്ചാതുര്യത്താൽ പാർട്ടി പ്രവർത്തകർക്ക് ജനപ്രീതിയും പ്രശംസയും ലഭിക്കും. എല്ലാ സംരംഭങ്ങളിലും വിജയം കണ്ടെത്തും.
രോഹിണി: സാമ്പത്തിക നേട്ടം. പെൺമക്കൾക്ക് അഭിവൃദ്ധിയുണ്ടാകും. ശത്രുക്കളെ വിജയിക്കും. തൊഴിലഭിവൃദ്ധിയുണ്ടാകും. ക്ഷേത്രാടനത്തിനുള്ള യോഗം.
മകയിരം: വിദേശത്ത് ജോലിക്കായി ശ്രമിക്കുന്നവർക്ക് കാര്യസാദ്ധ്യത. കുടുംബത്തിൽ നിന്നും മാറിത്താമസിക്കാനുള്ള സാഹചര്യമുണ്ടാകും. വിദ്യാഭ്യാസ പുരോഗതി ഉണ്ടാകും.
തിരുവാതിര: സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം. രാഷ്ട്രീയ പ്രവർത്തകർക്ക് ജനപ്രീതി. ഗൃഹം നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉചിതമായ സമയം. ജോലി ലഭിക്കും.
പുണർതം: ധനാഭിവൃദ്ധിയുടെ സമയം. സർക്കാർ ഉദ്യോഗത്തിനായി പരീക്ഷ എഴുതുന്നവർക്ക് ലഭിക്കും. സഹോദരങ്ങൾ തമ്മിൽ ഐക്യത കുറയും. ത്യാഗമനസ്ഥിതിയോടു കൂടി പ്രവർത്തിക്കും.
പൂയം: വിദ്യാർത്ഥികൾക്ക് പുരോഗതിയുടെ കാലം. ഏറെ കാലമായി വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കാര്യസാദ്ധ്യം. ദാനധർമ്മങ്ങൾ ചെയ്യും. കേസുകളിൽ വിജയം.
ആയില്യം: ഗൃഹത്തിൽ മംഗളകർമ്മം നടക്കും. കുടുംബത്തിൽ ചില വിഷമതകൾ അനുഭവപ്പെട്ടേക്കാം.മേലധികാരിയുമായി അഭിപ്രായവ്യത്യാസം ഉണ്ടാകാതെ സൂക്ഷിക്കണം.
മകം: ഗൃഹനിർമ്മാണത്തിന് അനുയോജ്യമായ കാലം. തൊഴിൽപരമായും വ്യാപാരപരമായും പുരോഗതി പ്രതീക്ഷിക്കാം. ആരോഗ്യകാര്യത്തിൽ സൂക്ഷ്മത പുലർത്തണം.
പൂരം: വാഹനയോഗം. അപ്രതീക്ഷിതമായി നല്ല സുഹൃത്തുക്കളെ ലഭിക്കും. തൊഴിൽ പരമായി മികച്ച നേട്ടം. നേട്ടത്തിനുള്ള കാലം. വ്യാപാരത്തിൽ ആദായം.
ഉത്രം: ഉന്നത വിദ്യാഭ്യാസത്തിന് അപേക്ഷിച്ചിട്ടുള്ളവർക്ക് അനുകൂല സമയം. അറിവും കഴിവും വർദ്ധിക്കുന്നതു കാരണം അഭിനന്ദനങ്ങൾ തേടിയെത്തും. അപ്രതീക്ഷിത ധനാഗമനം.
അത്തം: സഹോദരങ്ങളുമായി സ്വരചേർച്ചക്കുറവ്. പെൻഷൻ, വായ്പ എന്നിവയ്ക്ക് അപേക്ഷിച്ചിട്ടുള്ളവർക്ക് അനുകൂലമായ മറുപടി ലഭിക്കും. കേസുകളിൽ വിജയം. ജോലിയിൽ ഉയർച്ച.
ചിത്തിര: കമ്പനികളിൽ ജോലി ചെയ്യുന്നവർക്ക് ഉന്നതപദവി ലഭിച്ചേക്കാം. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരം. പെട്ടെന്നുള്ള കോപത്താൽ സുഹൃത്തുക്കളെ നഷ്ടപ്പെട്ടേക്കും.
ചോതി: തൊഴിൽപരമായ മുന്നേറ്റം ജീവിതത്തിൽ ദൃശ്യമാകും. ഗൃഹം മാറിത്താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് കാര്യലബ്ധി. അപകീർത്തി വരാനുള്ള സാദ്ധ്യത. സുഹൃത്തുക്കളിൽ നിന്നും സഹായം ലഭിക്കും.
വിശാഖം: ഗൃഹയോഗത്തിന് അനുകൂലമായ സമയം. ധനപരമായി ഉയർച്ച. ഐ.ടി.മേഖലയുള്ളവർക്ക് തൊഴിൽ നേട്ടം. അപ്രതീക്ഷിത ബന്ധുജനസമാഗമം.
അനിഴം: ത്യാഗസ്ഥിതിയോടെ അന്യരെ സഹായിക്കാനുള്ള സന്മനസ് കാണിക്കും. വ്യാപാരത്തിൽ മികച്ച നേട്ടം. അകന്നു കഴിയുന്ന ദമ്പതികൾക്കിടയിലുള്ള പ്രശ്നം രൂക്ഷമാകും.
തൃക്കേട്ട: സർക്കാർ ജോലിക്കായി പരീക്ഷ എഴുതി കാത്തിരിക്കുന്നവർക്ക് ഉദ്യോഗലബ്ധിക്കുള്ള സാദ്ധ്യത. മനഃക്ളേശമുണ്ടാകുന്ന സന്ദർഭങ്ങൾ പരമാവധി ഒഴിവാക്കുക.
മൂലം: തൊഴിൽപരമായും കാലം നന്ന്. ഉദ്യോഗാർത്ഥികൾക്ക് ഗുണപരമായ വാരം. വിദ്യാർത്ഥികൾക്ക് പഠനകാര്യത്തിൽ അലസത അനുഭവപ്പെട്ടേക്കാം. ഏർപ്പെടുന്ന കാര്യത്തിൽ മികച്ച വിജയം.
പൂരാടം: കലാരംഗത്തുള്ളവർക്ക് പ്രശസ്തി. സർക്കാർ ഉദ്യോഗത്തിനായി പരീക്ഷ എഴുതിയവർക്ക് ജോലിസാദ്ധ്യത. പരമാവധി സാമ്പത്തിക അച്ചടക്കം പുലർത്തണം.
ഉത്രാടം : ദമ്പതികൾ തമ്മിൽ സ്വരചേർച്ചക്കുറവിനുള്ള സാദ്ധ്യത. രാഷ്ട്രീയപ്രവർത്തകർക്ക് സ്ഥാനലബ്ധിയും അംഗീകാരവും. വിദേശത്ത് തൊഴിൽ തേടുന്നവർക്ക് അനുകൂലസമയം.
തിരുവോണം: പുതിയ ഗൃഹത്തിലേക്ക് താമസം മാറും. മനഃക്ളേശത്തിനുള്ള സാദ്ധ്യത. ഉദ്യോഗാർത്ഥികളുടെ നീണ്ടകാലത്തെ കാത്തിരിപ്പിന് സാഫല്യമുണ്ടാകും. ജോലിയിൽ ഉയർച്ച.
അവിട്ടം: കർമ്മരംഗത്ത് അഭിപ്രായ ഭിന്നത അലട്ടും. ജീവിതപങ്കാളിയുമായി അഭിപ്രായ വ്യത്യാസമുണ്ടാകും. പുതിയ ആശയങ്ങൾ നടപ്പിലാക്കും. ആർഭാടത്തോടെ ജീവിക്കും.
ചതയം: മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് അംഗീകാരവും ജയവും. ഉദ്യോഗാർത്ഥികൾക്ക് അൽപ്പം അകലെ തൊഴിൽ ലഭിക്കും. കേസുകളിൽ അനുകൂലമായ തീരുമാനം.
പൂരുരുട്ടാതി: നേരത്തെയുണ്ടായിരുന്ന പല പ്രശ്നങ്ങളും ഗുരുതരമാകും. സാമ്പത്തിക പ്രതിസന്ധി അനുഭവപ്പെടും. അടുത്തബന്ധമുള്ള പലരുമായി അകലാം. സുഹൃത്തുക്കളിൽ നിന്നും തിക്താനുഭവം.
ഉത്രട്ടാതി: കർമ്മരംഗത്ത് അംഗീകാരം നേടും. ധനാഭിവൃദ്ധിയുടെയും കുടുംബ ഐശ്വര്യത്തിന്റെയും സമയം. രാഷ്ട്രീയമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഗുണപരമായ കാലം.
രേവതി: വസ്തുക്കൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ സമയം. സ്വയംതൊഴിൽ ന്യതമായ സംരംഭങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അനുകൂലമായ കാലം. ഭാഗ്യാനുഭവങ്ങൾ വന്നുചേരും.