kunchacko-boban

ലോകമെമ്പാടും ഇന്ന് ഫാദേഴ്സ് ഡേ ആഘോഷിക്കുകയാണ്. ചലച്ചിത്ര താരം കുഞ്ചാക്കോ ബോബന് ഈ വർഷത്തെ പിതൃദിനം ഏറെ പ്രത്യേകതയുള്ളതാണ്. മകൻ ജനിച്ചതിന് ശേഷമുള്ള ആദ്യത്തെ ഫാദേഴ്സ് ഡേ മകനൊപ്പമുള്ള ക്യൂട്ട് ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ് താരം.

പതിനാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഏപ്രിൽ 18നാണ് കുഞ്ചാക്കോ ബോബൻ പ്രിയ ദമ്പതികൾക്ക് മകൻ ജനിച്ചത്. 'ഫാദർ ക്ലാസിലേക്ക് ഉയർന്നിരിക്കുകയാണ്,ഇസഹാക്ക് ബോബൻ കുഞ്ചാക്കോയാണെന്റെ തുറുപ്പുചിട്ട്. എല്ലാ ദിവസവും ഫാദേഴ്‌സ് ഡേയാക്കിയതിന് നിനക്ക് നന്ദി. കാത്തിരിപ്പ് വെറുതെയായില്ല, ഈയൊരു സന്തോഷത്തിന് ദൈവത്തിനും നന്ദി.'-കുഞ്ചാക്കോ ബോബൻ കുറിച്ചു.