മന്ത്രവാദം എന്ന് കേൾക്കാത്ത മലയാളികളുണ്ടാകില്ല. എന്നാൽ പലർക്കും എന്താണ് മന്ത്രവാദം എന്നോ മന്ത്രവാദവും, ദുർമന്ത്രവാദമോ,കൂടോത്രമോ തമ്മിലുള്ള വ്യത്യാസവും അറിയില്ല. മന്ത്രം കൊണ്ട് വാദിച്ച് ജയിക്കുന്നതിനെയാണ് മന്ത്രവാദം എന്ന് പറയുന്നത്. എറ്റവും കൂടുതൽ മന്ത്രവാദങ്ങൾ നടക്കുന്നത് അമ്പലങ്ങളിലാണ്.
എന്നാൽ ദുർമന്ത്രവാദം എന്ന് പറഞ്ഞാൽ മറ്റുള്ളവർക്ക് ദോഷം ചെയ്യുന്നതാണ്. ദുർ എന്ന് പറഞ്ഞാൽ ദുഷിച്ച എന്നാണ് അർത്ഥം. നിഗൂഢ രഹസ്യങ്ങൾ ഒളിപ്പിച്ച് ചെയ്യുന്നതാണ് കൂടോത്രം. മുട്ടയിലും മറ്റും ജപിച്ച് ചെയ്യുന്നത് കൂടോത്രത്തിന് ഉത്തമ ഉദാഹരണമാണ്. കൗമുദി ടിവിയിലെ ജ്യോതിഷ പരിപാടിയായ പ്രണവത്തിൽ ഡോ. കെ.വി സുഭാഷ് തന്ത്രിയാണ് ഇക്കാര്യം പറഞ്ഞത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം...