doctor

യാങ്കൂൺ: ബിക്കിനി ധരിച്ച ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിനാൽ മെഡിക്കൽ ലൈസൻസ് റദ്ദാക്കിയ സംഭവത്തിൽ യുവ ഡോക്ടർ നിയമനടപടിക്കൊരുങ്ങുന്നു. മ്യാൻമറിലാണ് സംഭവം. ഡോക്ടറും മോഡലുമായ നാങ് മ്യൂ സാൻ എന്ന 29 കാരി ബിക്കിനി ധരിച്ച ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ കാരണം ചൂണ്ടിക്കാണിച്ചാണ് മ്യാൻമർ സർക്കാർ ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് റദ്ദാക്കിയത്.

doctor

ഡോക്ടറുടെ വസ്ത്രധാരണം മ്യാൻമറിന്റെ സംസ്കാരത്തിനും പാരമ്പര്യത്തിനും ചേർന്നതല്ലെന്നായിരുന്നു സർക്കാരിന്റെ നിലപാട്. സ്ഥിരമായി അടിവസ്ത്രമോ ബിക്കിനിയോ ധരിച്ച ചിത്രം നാങ് ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു. ഈ ചിത്രങ്ങൾ ഫേസ്ബുക്കിൽ നിന്ന് ഡിലീറ്റ് ചെയ്യണമെന്ന് മുമ്പ് മെഡിക്കൽ കൗൺസിൽ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഡോക്ടർ അത് അനുസരിക്കാത്തതിനെത്തുടർന്ന് ഈ മാസം 3നാണ് ജോലിയിൽ നിന്ന് വിലക്കിക്കൊണ്ടുള്ള ഉത്തരവ് മെഡിക്കൽ കൗൺസിൽ നൽകിയത്. ഇതിനെതിരെ നിയമനടപടിയ്ക്കൊരുങ്ങുകയാണ് നാങ്. ആശുപത്രിയിൽ രോഗികളെ പരിശോധിക്കുമ്പോൾ താൻ അത്തരത്തിലുള്ള വസ്ത്രം ധരിക്കാറില്ലെന്ന് ഡോക്ടർ വ്യക്തമാക്കി. കൂടാതെ ഡോക്ടർമാർക്ക് ഏതെങ്കിലും രീതിയിലുള്ള വസ്ത്രം ധരിക്കരുതെന്ന് നിയമമുണ്ടോയെന്നും ചോദിച്ചു.