gayathri

ന്യൂഡൽഹി: പഴയകാല ഗായിക ഗായത്രി ശ്രീകൃഷ്ണൻ( 85)അന്തരിച്ചു. 'രാരിച്ചൻ എന്ന പൗരൻ' എന്ന ചിത്രത്തിലെ നാഴിയൂരിപ്പാലുകൊണ്ട് എന്ന ഗാനം ആലപിച്ചതിലൂടെയാണ് പ്രശസ്തയായത്. ആകാശവാണി കോഴിക്കോടിലെ സ്റ്റാഫ് ആർട്ടിസ്റ്റായിരുന്നു. ബാലഗോകുലം എന്ന പരിപാടിയിലൂടെ കുട്ടികളുടെ പ്രിയപ്പെട്ട 'ചേച്ചി'യായിരുന്നു ഗായത്രി ശ്രീകൃഷ്ണൻ.

ആകാശവാണി സ്റ്റേഷൻ ഡയറക്ടറായി വിരമിച്ച പുല്ലാങ്കുഴൽ വിദ്വാൻ ജി.എസ് ശ്രീകൃഷ്ണനാണ് ഭർത്താവ്. വെള്ളിമാടുകുന്നിലെ സി.എച്ച് കോളനിയിലായിരുന്നു താമസം. പിന്നീട് മകനും പുല്ലാങ്കുഴൽ വിദഗ്ദനുമായ ജി.എസ് രാജനൊപ്പം ഡൽഹിയിലേക്ക് പോയി. മകൾ:സുജാത,മരുമകൾ: അഞ്ജനാ രാജൻ.