മാഞ്ചസ്റ്റർസിറ്റി: ലോകകപ്പിൽ പാകിസ്ഥാനെതിരായ പോരാട്ടത്തിൽ രോഹിത്തിനും രാഹുലിനും അർദ്ധ സെഞ്ച്വറി. 34ാം പന്തിലായിരുന്നു രോഹിത്തിന്റെ അർദ്ധ സെഞ്ച്വറി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 19 ഓവർ പൂർത്തിയാകുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 104 റൺസ് എന്ന നിലയിലാണ്. രോഹിത് ശർമ 62 റൺസോടെയും രാഹുൽ 39 റൺസോടെയും ക്രീസിൽ. ടോസ് നേടിയ പാകിസ്ഥാൻ ക്യാപ്റ്റൻ സർഫ്രാറാസ് അഹമ്മദ് ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ നിരയിൽ തമിഴ്നാട് താരം വിജയ് ശങ്കർ ലോകകപ്പ് അരങ്ങേറ്റം കുറിച്ചു. പരിക്കിന്റെ പിടിയിലായ ഓപ്പണർ ശിഖർ ധവാനു പകരക്കാരനായാണ് വിജയ് ശങ്കർ എത്തിയത്.
ഇതോടെ ജസ്പ്രീത് ബുമ്ര – ഭുവനേശ്വർ കുമാർ സഖ്യത്തിനൊപ്പം പേസ് ബോളിംഗ് ഓൾറൗണ്ടർമാരായി ഹാർദിക് പാണ്ഡ്യയും വിജയ് ശങ്കറും പന്തെറിയാനെത്തും. പാക് ടീമിൽ രണ്ട് സ്പിന്നർമാരാണ്. കുൽദീപ് യാദവും യുസ്‌വേന്ദ്ര ചാഹലുമാണഅ ഇന്ത്യൻ സ്‌പിന്നർമാർ. ലോകകപ്പുകളിൽ പാകിസ്ഥാനെതിരെ ഇന്ത്യ തോറ്റിട്ടില്ല. ഇതുവരെയുണ്ടായ ആറു പോരാട്ടങ്ങളിലും ഇന്ത്യയാണ് ജയിച്ചത്.